|
| സൂകിയുടെ വിചാരണ: സുരക്ഷ ശക്തം |
| യാങ്കോണ്‍(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:40 IST ) | |
പ്രതിപക്ഷ നേതാവ് ആങ് സാന്‍ സൂകിയുടെ വിചാരണ മുന്‍നിര്‍ത്തി മ്യാന്‍മറില്‍ സുരക്ഷ ശക്തമാക്കി. സൂകിയെ വിചാരണ ചെയ്യുന്ന യാങ്കൂണിലെ ജയിലിന് മുന്നില്‍ അവരുടെ നൂറിലധികം അനുയായികള്‍ തടിച്ചുകൂടിയിട്ടുണ്ട്. വന്‍ പൊലീസ് സംഘവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
വീട്ടുതടങ്കലില്‍ കഴിയവേ സൂകിയുടെ വീട്ടില്‍ ഒരു അമേരിക്കന്‍ പൌരന്‍ അതിക്രമിച്ചു കയറിയെന്നാണ് കേസ്. ഇതേ തുടര്‍ന്ന് സൂകിയെ വീട്ടുതടങ്കലില്‍ നിന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം സൂകിയുടെ വീട്ടുതടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു ഭരണകൂടത്തിന്‍റെ നടപടി.
കുറ്റം തെളിയിക്കപ്പെട്ടാല്‍ സൂകിക്ക് അഞ്ച് വര്‍ഷം കൂടി ഇനിയും തടവില്‍ കഴിയേണ്ടിവരും. 22 സാക്ഷികളാണ് കേസില്‍ ഉള്ളത്. ഇവരില്‍ 21 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്. സൂകിക്കെതിരെ പരാതി നല്‍കിയ പൊലിസ് കേണല്‍ ആണ് ആദ്യ സാക്ഷി. Play Free Online Games Click Here
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|