|
| ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം |
നൂറിലേറെ യാത്രക്കാരുമായി പോകുകയായിരുന്ന ഇന്തോനേഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 68 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഇന്തോനേഷ്യന്‍ വായുസേനയുടെ സി-130 ഹെര്‍ക്കുലീസ് വിമാനമാണ് കിഴക്കന്‍ ജാവയിലെ വായുസേനാ ആസ്ഥാനത്തിനു സമീപം കൃഷിയിടത്ത് തകര്‍ന്നു വീണത്. യാത്രക്കാരും ജീവനക്കാരുമായി 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
തകര്‍ന്നുവീഴുന്നതിനു മുമ്പ് ഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറിച്ച വിമാനം രണ്ടായി പിളരുകയായിരുനുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമേരിക്കയുടെ ആയുധ കച്ചവടത്തിനുള്ള ഉപരോധത്തെ തുടര്‍ന്ന് നിലവാരമുളള വിമാനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ഇന്തോനേഷ്യന്‍ വായുസേന നിരന്തരം പരാതിപ്പെട്ടിരുന്നു.
സമീപകാലത്ത് ഇന്തോനേഷ്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|