|
| പാക് ആണവശേഖരം നിലവില്‍ ഭദ്രം: യുഎസ് |
| വാഷിംഗ്ടണ്‍(ഏജന്‍സി), ബുധന്‍, 20 മെയ് 2009 ( 12:52 IST ) | |
പാകിസ്ഥാനിലെ ആണവശേഖരം നിലവില്‍ ഭദ്രമാണെന്നും എന്നാല്‍ ഇത് താലിബാന്‍റെ കൈകളില്‍ എത്തിയാല്‍ അപകടകരമാകുമെന്നും അമേരിക്ക. പാകിസ്ഥാന്‍റെ ആണവശേഖരം സുരക്ഷിതമാണോ എന്ന് ഉറപ്പില്ലെന്ന് സിഐഎ ഡയറക്ടര്‍ ലിയോണ്‍ പന്നേറ്റ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ വകുപ്പ് വക്താവ് ജിയോഫ് മോറെല്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
ആണവശേഖരം താലിബാന്‍റെ കൈകളില്‍ എത്തുകയാണെങ്കില്‍ അമേരിക്ക ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങളുടെ സംരക്ഷണം പാകിസ്ഥാന്‍ സൈന്യമാണ് ഉറപ്പുവരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ നടപടികളില്‍ നിലവില്‍ അമേരിക്ക സംതൃപ്തരാണെന്നും മോറെല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ അടുത്ത് നിന്ന് വീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|