യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
സൂ‍കി വിചാരണ: മാധ്യമനിയന്ത്രണത്തിന് ഇളവ്
യാങ്കോണ്‍(ഏജന്‍സി) , ബുധന്‍, 20 മെയ് 2009   ( 16:02 IST )
മ്യാന്‍‌മറിലെ പ്രതിപക്ഷ നേതാവ് ആങ് സാന്‍ സൂകിയുടെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതാനും മാധ്യമങ്ങള്‍ക്ക് പട്ടാള ഭരണകൂടം അനുമതി നല്‍‌കി. ചില വിദേശമാധ്യമങ്ങള്‍ക്കും പ്രാദേശിക മാധ്യമങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചത്.

വാര്‍ത്താ ഏജന്‍സിയായ എ‌എഫ്പി ഉള്‍പ്പെടെ പത്ത് മാധ്യമങ്ങള്‍ക്കാണ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. യാങ്കോണിനടുത്തുള്ള ജയിലില്‍ അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് പട്ടാളഭരണകൂടം മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തിന് അയവുവരുത്തിയത്.

ഇതാദ്യമായാണ് ഒരു മുന്‍‌നിര നേതാവിന്‍റെ വിചാരണയില്‍ മാധ്യമസാന്നിധ്യത്തിന് മ്യാന്‍‌മറിലെ പട്ടാള ഭരണകൂടം അനുമതി നല്‍കുന്നത്. സൂകിയുടെ വിചാരണ കുറച്ചുകൂടി സുതാര്യമാക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.

സൂകിയെ തടവില്‍ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ ഒരു അമേരിക്കന്‍ പൌരന്‍ അനധികൃതമായി തങ്ങിയതിനാണ് അവരെ ജയിലിലേക്ക് മാറ്റിയത്. അറുപത്തിമൂന്ന് കാരിയായ സൂകിയുടെ തടങ്കല്‍ കാലാവധി ഈ മാസം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു നടപടി.

ഇതുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ നടക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സൂകിക്ക് അഞ്ച് വര്‍ഷം വരെ ഇനിയും തടവില്‍ കഴിയേണ്ടിവരും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലോസ്‌ ഏഞ്ചല്‍‌സില്‍ ഭൂചലനം
ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ പ്രതിസന്ധിയില്‍
പാക് ആണവശേഖരം നിലവില്‍ ഭദ്രം: യു‌എസ്
ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 68 മരണം
സൂകിയുടെ വിചാരണ: സുരക്ഷ ശക്തം
ജപ്പാനില്‍ പന്നിപ്പനി വ്യാപിക്കുന്നു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...