യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
മന്‍‌മോഹന്‍ വിവേകിയായ നേതാവ്: ഒബാമ
വാഷിം‌ഗ്ടണ്‍(ഏജന്‍സി), വ്യാഴം, 21 മെയ് 2009   ( 11:28 IST )
ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോ. മന്‍‌മോഹന്‍ സിംഗിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ അഭിനന്ദനം. മന്‍‌മോഹന്‍ വളരെ വിവേകിയായ നേതാവാണെന്നും അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും ഒബാമ പറഞ്ഞു.

ന്യൂഡല്‍ഹി സന്ദര്‍ശിക്കാനായി കാത്തിരിക്കുകയാണെന്നും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായ മീരാ ശങ്കറെ ഒബാമ അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റ മീരാ ശങ്കറിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒബാമ.

വിജയകരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ഇന്ത്യയെ അഭിനന്ദിക്കാനും ഒബാമ മറന്നില്ല. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെയും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെയും ആശംസകള്‍ മീരാ ശങ്കര്‍ ഒബാമയെ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുമെന്ന് മീരാശങ്കര്‍ പറഞ്ഞു. ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ത്തിയ റോണാ സെന്നിന്‍റെ പിന്‍‌ഗാ‍മിയായാണ് മീരാശങ്ക്ലര്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറാകുന്നത്. മുന്‍പ് ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു മീരാ ശങ്കര്‍
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബാഗ്ദാദില്‍ സ്ഫോടനം: 34 മരണം
പാകിസ്ഥാന്‍ ആണവശേഷി വര്‍ദ്ധിപ്പിക്കുന്നു
സൂ‍കി വിചാരണ: മാധ്യമനിയന്ത്രണത്തിന് ഇളവ്
ലോസ്‌ ഏഞ്ചല്‍‌സില്‍ ഭൂചലനം
ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ പ്രതിസന്ധിയില്‍
പാക് ആണവശേഖരം നിലവില്‍ ഭദ്രം: യു‌എസ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...