യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ജയ്പൂര്‍ (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 09:33 IST )
നാടിനെ നടുക്കിയ ജയ്പൂര്‍ സ്ഫോടന പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ചൊവ്വാഴ്ച രാത്രി നടന്ന സ്ഫോടനത്തില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവത്തിക്കുന്ന ഭീകര സംഘടനയായ ഹുജിയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിദേശ സഞ്ചാരികള്‍ ധാരാളമായി ഒത്തുകൂടുന്ന മനാക് ചൌക്, ഹവാ മഹല്‍, ജോഹ്‌രി ബസാര്‍, സാങ്കനേര്‍ ഗേറ്റ്, ട്രിപ്പോളിയ ബസാര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരം 7.40ന് ശേഷം മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആറ് സ്ഫോടനങ്ങള്‍ നടന്നത്.

സ്ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഗാര്‍ഡിന്‍റെ ബോംബ് സ്ക്വാഡ് ജയ്പൂരിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രിപ്പോളിയ ബസാറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ ഇന്നലെ നഗരത്തില്‍ പതിവിലേറെ ജനത്തിരക്കുണ്ടായിരുന്നു. ഇത് മുന്‍‌കൂട്ടി കണക്കാക്കിയാണ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതെന്ന് കരുതപ്പെടുന്നു. സ്ഫോടന സാധ്യതയെ കുറിച്ച് രഹസ്യാ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പൊലീസ് ഇത് അവഗണിക്കുകയായിരുനെന്ന് ആരോപണമുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധം: കല്‍മാഡി
ടെസ്സി തോമസ്‌ മിസൈല്‍ പദ്ധതി ഡയറക്‌ടര്‍
ശിവരാജ്‌ പാട്ടീല്‍ നാളെ നാഗാലാന്‍ഡില്‍
ഭീകരാക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍
സൈനിക സഹകരണത്തിന് ഇന്ത്യ- യുഎഇ ധാരണ
ഓഗസ്റ്റ് 20ന് പണിമുടക്ക്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace