യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സരബ്ജിത്തിന്‍റെ ശിക്ഷ കുറയ്ക്കരുതെന്ന് ആവശ്യം
ഇസ്ലാമബാദ് (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 09:56 IST )
വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ തടവറയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സരബ്ജിത്ത് സിംഗിന്‍റെ വധശിക്ഷ റദ്ദ് ചെയ്യരുതെന്ന് പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സരബ്ജിത്തിന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കാന്‍ കാരണമായേക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടതായാണ് ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗം സരബ്ജിത്തിന്‍റെ കേസ് പുനരവലോകനം ചെയ്തിരുന്നു. ഈ യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സരബ്ജിത്തിന്‍റെ ശിക്ഷ ഇളവു ചെയ്യുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്ന ആശങ്കയാണ് മന്ത്രാലയം പ്രകടിപ്പിച്ചിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയത്തിലെയും നിയമ, മനുഷ്യാവകാശ മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

1990ല്‍ ലാഹോറില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയിലായാണ് സരബ്ജിത്തിന് വധശിക്ഷ വിധിച്ചിട്ടുള്ളത്. സരബ്ജിത്തിന്‍റെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പു നല്‍കിയിരിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജയ്പൂര്‍ സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധം: കല്‍മാഡി
ടെസ്സി തോമസ്‌ മിസൈല്‍ പദ്ധതി ഡയറക്‌ടര്‍
ശിവരാജ്‌ പാട്ടീല്‍ നാളെ നാഗാലാന്‍ഡില്‍
ഭീകരാക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍
സൈനിക സഹകരണത്തിന് ഇന്ത്യ- യുഎഇ ധാരണ
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace