യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജയ്പൂര്‍ (ഏജന്‍സി), 14 മെയ് 2008   ( 10:44 IST )
നാടിനെ നടുക്കിയ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ജയ്പൂരിലെ 15 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെയാണ് കര്‍ഫ്യു. സുരക്ഷാ മുന്‍‌കരുതല്‍ എന്ന നിലയിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്‍ടര്‍ അഖില്‍ അറോറ അറിയിച്ചു. ശവസംസ്കാര ചടങ്ങുകള്‍ക്ക് കര്‍ഫ്യു ബാധകമായിരിക്കില്ല.

അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാളും ഒരു റിക്ഷാക്കാരനും കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടും. പുതിയ സൈക്കിളുകളില്‍ അമോണിയം നൈട്രേറ്റ് ചെറിയ പൈപ്പ് കഷ്ണങ്ങള്‍ക്കും ബോള്‍ ബയറിംഗുകള്‍ക്കും ഒപ്പം കലര്‍ത്തിയാണ് സ്ഫോടനം നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ മരിച്ച 55 പേരെ തിരിച്ചറിഞ്ഞതായി സംസ്ഥാന ആഭ്യന്തര മന്ത്രി അറിയിച്ചു. മരണസംഖ്യയെക്കുറിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 85 പേര്‍ മരിച്ചതായാണ് അനൌദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലഷ്കര്‍ ഭീകരരെ വധിച്ചു
ജയ്പൂര്‍ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ചു
സരബ്ജിത്തിന്‍റെ ശിക്ഷ കുറയ്ക്കരുതെന്ന് ആവശ്യം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ഗില്ലിന്‍റെ നീക്കം നിയമവിരുദ്ധം: കല്‍മാഡി
ടെസ്സി തോമസ്‌ മിസൈല്‍ പദ്ധതി ഡയറക്‌ടര്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace