യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പ്രണബിന്‍റെ ജീവന് ഭീഷണി
ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 12:24 IST )
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ ജീവന് ഭീഷണിയുള്ളതായി ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പ്രണബിനെ വധിക്കാന്‍ ശ്രമം നടക്കുമെന്നാണ് ഐ ബി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെയും ഡല്‍ഹിയിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച രഹസ്യ മുന്നറിയിപ്പില്‍ മന്ത്രിക്കുള്ള സുരക്ഷ പുനര്‍ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദേശത്തിന്‍റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നല്‍കിയിട്ടുണ്ട്.

ഐ എസ് ഐയുടെ പിന്‍‌ബലത്തോടെയാണ് മുഖര്‍ജിയുടെ കഥ കഴിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി നിയോഗിക്കപ്പെട്ട ഭീകരര്‍ അദ്ദേഹത്തിന്‍റെ വസതിയും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും കേന്ദ്ര മന്ത്രി കൂടുതലായി പോകുന്ന സ്ഥലങ്ങളും നിരീക്ഷിക്കുകയുണ്ടായി. വധ ശ്രമത്തിന് പറ്റിയ സ്ഥലം കൊല്‍ക്കൊത്തയാണെന്ന നിഗമനത്തിലാണ് ഇവര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. മുഖര്‍ജി കൂടുതല്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് കൊല്‍ക്കൊത്തയിലായതിനാലാണ് ഈ തീരുമാനം. എന്നാല്‍ പദ്ധതി നടപ്പിലാക്കേണ്ട സ്ഥലത്തെ കുറിച്ച് ഇവര്‍ ഇനിയും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് രഹസ്യ വിവരമെന്നും സന്ദേശത്തില്‍ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാര്‍ലമെന്‍റ് ആക്രമണം: ഷൌക്കത്തിന്‍റെ ഹര്‍ജി തള്ളി
ലഷ്കര്‍ ഭീകരരെ വധിച്ചു
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജയ്പൂര്‍ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ചു
സരബ്ജിത്തിന്‍റെ ശിക്ഷ കുറയ്ക്കരുതെന്ന് ആവശ്യം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace