യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ജയ്പൂര്‍ സ്ഫോടനം: അന്വേഷണത്തില്‍ പുരോഗതി
ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 14:27 IST )
ജയ്പൂര്‍ സ്ഫോടനത്തിന് ഉപയോഗിച്ച ഒമ്പത് സൈക്കിളുകളും ഒരു കടയില്‍ നിന്നും വാങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൃഷ്ണഗഞ്ചിലെ ഒരു കടയില്‍ നിന്നുമാണ് ഇവ വാങ്ങിയത്. കടയുടമയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആര്‍ ഡി എക്സ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഉഗ്രശേഷിയുള്ള ടൈം ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായതായി സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ കടാരിയ അറിയിച്ചു. സൈക്കിളുകളുടെ ഹാന്‍ഡില്‍ ബാറുകളിലാണ് സ്ഫോടക വസ്തു സ്ഥാപിച്ചിരുന്നത്. എട്ട് സൈക്കിളുകള്‍ മാത്രമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. പൊട്ടാതെ പോയ ഒരു ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.

സ്ഫോടന പരമ്പരയില്‍ 63 പേര്‍ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ നിന്നും ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ വിശദമായി പരിശോധിച്ച് വരികയാണെന്നും ജയ്പൂര്‍ പൊലീസ് സൂപ്രണ്ട് രാഘവേന്ദ്ര സുഹാസ അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ ഒരു വനിതയും സംഘത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്‍റെ നിഗമനം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രണബിന്‍റെ ജീവന് ഭീഷണി
പാര്‍ലമെന്‍റ് ആക്രമണം: ഷൌക്കത്തിന്‍റെ ഹര്‍ജി തള്ളി
ലഷ്കര്‍ ഭീകരരെ വധിച്ചു
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജയ്പൂര്‍ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ചു
സരബ്ജിത്തിന്‍റെ ശിക്ഷ കുറയ്ക്കരുതെന്ന് ആവശ്യം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace