യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
തെരഞ്ഞെടുപ്പില്‍ ആക്രമണം: നാല് മരണം
കൊല്‍ക്കൊത്ത (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 14:48 IST )
പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന വ്യത്യസത അക്രമ സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 15ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടതുമുന്നണിയിലെ അംഗങ്ങളായ ആര്‍ എസ് പിയുടെയും സി പി എമ്മിന്‍റെയും പ്രവര്‍ത്തകര്‍ തമ്മില്‍ അംജാര ജില്ലയില്‍ നടന്ന സംഘടനത്തിലാണ് മൂന്നു പേര്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹൌറ ജില്ലയില്‍ നടന്ന മറ്റിരു സംഘട്ടനത്തിലാണ് നാലാമത്തെയാള്‍ മരിച്ചത്. സി പി എം പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം നടത്തിയ ആക്രമണത്തിലാണ് തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും ആര്‍ എസ് പി നേതാവുമായ ക്ഷിതി ഗോസ്വാമി ആരോപിച്ചു. തങ്ങളുടെ അനുഭാവികളെ സി പി എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹൌറ ജില്ലയിലെ കരോള ഗ്രാമപഞ്ചായത്തിലെ ബൂത്തുകളില്‍ നടന്ന സംഘടനത്തില്‍ ഒരാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തങ്ങളുടെ തെരഞ്ഞെടുപ്പ് ഏജന്‍റിനെ ബൂത്തില്‍ നിന്നും പുറംതള്ളിയ ശേഷം സി പി എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കുകയായിരുനെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജയ്പൂര്‍ സ്ഫോടനം: അന്വേഷണത്തില്‍ പുരോഗതി
പ്രണബിന്‍റെ ജീവന് ഭീഷണി
പാര്‍ലമെന്‍റ് ആക്രമണം: ഷൌക്കത്തിന്‍റെ ഹര്‍ജി തള്ളി
ലഷ്കര്‍ ഭീകരരെ വധിച്ചു
ജയ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
ജയ്പൂര്‍ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ചു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace