|
| സ്ഫോടനം: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്ത |
| ന്യൂഡല്‍ഹി (ഏജന്‍സി), 15 മെയ് 2008 ( 11:14 IST ) | |
ജയ്പൂരില്‍ നടന്ന സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത് തങ്ങളാണെന്ന് തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അവകാശവാദമുന്നയിച്ചു. മാധ്യമങ്ങള്‍ക്ക് അയച്ച് ഇ മെയില്‍ സന്ദേശത്തിലാണ് സംഘടന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നിലും തങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും സംഘടന വ്യക്തമാക്കി. അമേരിക്കയെ കണ്ണടച്ച് പിന്തുണക്കുന്ന സമീപനം ഉപേക്ഷിക്കാന്‍ ഇന്ത്യ തയാറാകണമെന്നും ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജയ്പൂരിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ തകര്‍ക്കുകയാണ് സ്ഫോടനത്തിലൂടെ ലക്‌ഷ്യമിട്ടതെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എല്‍ കെ അദ്വാനി, ബാല്‍ താക്കറെ, നരേന്ദ്ര മോഡി എന്നിവരെ വധിക്കുമെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിട്ടുണ്ട്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടന ഇ മെയില്‍ സന്ദേശം അയച്ചതെന്ന് പറയപ്പെടുന്ന സൈബര്‍ കഫേയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസിയാബാദിലെ സൈബര്‍ കഫേ ഉടമയും അദ്ദേഹത്തിന്‍റെ മകനുമാണ് അറസ്റ്റിലായത്. ഐ പി അഡ്രസ് കണ്ടെത്തിയാണ് പൊലീസ് കഫേ തിരിച്ചറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് സൈക്കിള്‍ ബോംബുകള്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രവും ഇ മെയിലില്‍ അയച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|