|
| ആഭ്യന്തര മന്ത്രിയും സോണിയയും ഇന്ന് ജയ്പൂരില്‍ |
| ജയ്പൂര്‍ (ഏജന്‍സി), വ്യാഴം, 15 മെയ് 2008 ( 11:21 IST ) | |
സ്ഫോടന പരമ്പര നടന്ന ജയ്പൂരില്‍ ഇന്ന് ആഭ്യന്തര മന്ത്രി ശിവരാജ് പട്ടേലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സന്ദര്‍ശനം നടത്തും. സ്ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഇരുവരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും കാണും. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടേല്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
നാടിനെ നടുക്കിയ സ്ഫോടന പരമ്പരയില്‍ 63 പേരാണ് മരിച്ചത്. 216ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് സംശയിക്കുന്ന 25കാരന്‍റെ രേഖാചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന സൈക്കിളുകള്‍ വാങ്ങിയത് ഇയാളാണ്. സൈക്കിള്‍ കടക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ രേഖാചിത്രം വികസിപ്പിച്ചെടുത്തത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|