|
| ജമ്മുവില്‍ വീണ്ടും സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക് |
| ജമ്മു (ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008 ( 14:45 IST ) | |
ജമ്മു കശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് വനഭൂമി നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി ജെ പി - സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിനോട് അനുബന്ധിച്ച് ബുധനാഴ്ചയും അക്രമ സംഭവങ്ങള്‍ അരങ്ങേറി. ജമ്മുവില്‍ പലയിടത്തും പൊലീസും സമരക്കാരും ഏറ്റുമുട്ടി. ഇതിനിടെ സംസ്ഥാനത്ത് രണ്ടാം ദിനവും കര്‍ഫ്യൂ തുടരുകയാണ്. ബുധനാഴ്ച നടന്ന അക്രമസംഭവങ്ങള്‍ക്കിടെ പത്ത് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
മുതി മേഖലയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോവാന്‍ തയാറാവാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു. മുതി, പര്‍ഖൂ, നൌര്‍ഖൂ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ജമ്മുവില്‍ പ്രകടനം നടത്തുകയും ജമ്മു - പൂഞ്ച്, ജമ്മു ശ്രീനഗര്‍ ദേശീപാതകളിലെ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന പൊലീസ് വെടിവയ്പിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|