യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
വേണുഗോപാലിന്‍റെ കാലാവധി നീട്ടില്ല
ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 15:13 IST )
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡയറക്ടര്‍ സ്ഥാനത്ത് പി വേണുഗോപാലിന് കാലാവധി നീട്ടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. വേണുഗോപാലിനെ ആറ് മാസം കൂടി കൂടി ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസിലെ ഒരു രോഗിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ബുധനാഴ്ചയാണ് വേണുഗോപാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. വേണുഗോപാലിന്‍റെ ചികിത്സയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്‍റെ മാതാവാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരിയെ കോടതി നിശിതമായി വിമര്‍ശിക്കുകയും പ്രേരണാത്മക ഹര്‍ജിയാണ് ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.

ചികിത്സയെ കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കില്‍ കോടതിയെ നേരത്തെ സമീപിക്കണമായിരുന്നു. പതിനായിരക്കണക്കിന് രോഗികളെത്തുന്ന എയിംസില്‍ ഒരു രോഗിക്ക് വേണ്ടി ഡയറ്കടറുടെ കാലാവധി നീട്ടുന്ന കീഴ്വഴക്കമില്ലെന്നും ജസ്റ്റിസ് ജി എസ് സിസ്താനി പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജമ്മുവില്‍ വീണ്ടും സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്
ആരുഷി വധം: തല്‍‌വാറിന്‍റെ കസ്റ്റഡി നീട്ടി
ലോറി സമരം: ചര്‍ച്ച പരാജയം
ലോറിസമരം തുടങ്ങി: ഇന്ന് ചര്‍ച്ച
പിന്തുണ തീരുമാനിച്ചിട്ടില്ല: അമര്‍സിംഗ്
ധന കമ്മി നിയന്ത്രണ പരിധിയിലെത്തും: ചിദംബരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...