യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഉത്തരപൂര്‍വ്വേന്ത്യക്ക് വികസന പദ്ധതികള്‍
ന്യൂഡല്‍ഹി (ഏജന്‍സി), 2 ജൂലൈ 2008   ( 16:59 IST )
ഉത്തര പൂര്‍വ്വേന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭൌതികബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മേഖലയിലെ സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് റെയില്‍വേ സംവിധാനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമാണ് ഉത്തര പൂര്‍വ്വേന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മേഖലയിലെ റോഡുകളുടെ വികസനത്തിനായി 31,000 കോടി രൂപ അനുവദിക്കുമെന്നും അറിയിച്ചു.

സര്‍ക്കാരിന്‍റെ ഉത്തരപൂര്‍വ്വേന്ത്യയ്ക്ക് വേണ്ടിയുള്ള ‘വിഷന്‍ ഡോക്യുമെന്‍റ് 2020‍’ പുറത്തിറക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പതിനൊന്നാം പദ്ധതിയില്‍ റോഡ് വികസനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഖലയില്‍ വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഇറ്റാനഗറില്‍ ഒരു വിമാനത്താവളം സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പൂര്‍വ്വേന്ത്യയെ ‘ഇന്ത്യയുടെ ഉദയസൂര്യന്‍ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി ‘സൂര്യന്‍ ഉജ്ജ്വലമായി പ്രകാശിക്കാക്കാന്‍ സമയമായി’ എന്നും പറഞ്ഞു. ഉത്തരപൂര്‍വ്വേന്ത്യയുടെ ഉജ്ജ്വലമായ ഭാവിക്കു വേണ്ടിയുള്ളതാണ് വിഷന്‍ രേഖയെന്നും അദ്ദേഹം പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വേണുഗോപാലിന്‍റെ കാലാവധി നീട്ടില്ല
ജമ്മുവില്‍ വീണ്ടും സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്
ആരുഷി വധം: തല്‍‌വാറിന്‍റെ കസ്റ്റഡി നീട്ടി
ലോറി സമരം: ചര്‍ച്ച പരാജയം
ലോറിസമരം തുടങ്ങി: ഇന്ന് ചര്‍ച്ച
പിന്തുണ തീരുമാനിച്ചിട്ടില്ല: അമര്‍സിംഗ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...