യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ബംഗാള്‍: സിപി‌എമ്മിന് തിരിച്ചടി
കൊല്‍ക്കൊത്ത (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 11:58 IST )
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുപുറകെ പശ്ചിമ ബംഗാളിലെ നഗരസഭാ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ സി പി എമ്മിനും ഇടതുമുന്നണിക്കും വന്‍ തിരിച്ചടി. സി പി എമ്മിന്‍റെ ശക്തിദുര്‍ഗങ്ങളില്‍ ഒന്നെന്ന് അറിയപ്പെടുന്ന ഗുസ്കര ഉള്‍പ്പെടെയുള്ള നാല് നഗരസഭകളിലാണ് പാര്‍ട്ടിക്ക് ഭരണസാരഥ്യം നഷ്‌ടപ്പെട്ടത്. 13 നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് സി പി എമ്മിന് വെന്നിക്കൊടി നാട്ടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് സി പി എമ്മിനും ഇടതിനും ഒരുപോലെ തലവേദന സൃഷ്‌ടിച്ച് വളര്‍ന്നു വരുന്ന തൃണമുല്‍ കോണ്‍ഗ്രസ് ഏഴ് നഗരസഭകളില്‍ വിജയം കണ്ടു. എന്നാല്‍ സി പി എം വിരുദ്ധ തരംഗത്തിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കേവലം ഒരു നഗരസഭയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം ലഭിച്ചത്.

തെരഞ്ഞെടുപ്പു നടന്ന 13 നഗരസഭകളില്‍ ഒമ്പതെണ്ണത്തിലും സി പി എമ്മിനായിരുന്നു ഭരണ സാരഥ്യം. ഗുസ്കരക്കു പുറമെ ഹാബ്ര, മിഡ്നാപ്പൂര്‍, ഡാലക്‍ഹോള എന്നീ നഗരസഭകളാണ് സി പി എമ്മിന് നഷ്‌ടമായത്. ഇതില്‍ ഡാളക്‍ഹോളയില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തി. മറ്റ് മൂന്നിടങ്ങളിലും തൃണമുലാണ് നേട്ടം കൊയ്തത്. ഗുസ്കരയില്‍ സി പി എമ്മിന്‍റെ വേര് നഷ്‌ടപ്പെട്ടു തുടങ്ങിയതായാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ആകെയുള്ള 15 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ തൃണമുല്‍ സ്ഥാനാര്‍ഥികള്‍ ജേതാക്കളായി. ബി ജെ പി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തതും സി പി എമ്മിന് കനത്ത പ്രഹരമായി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഉത്തരപൂര്‍വ്വേന്ത്യക്ക് വികസന പദ്ധതികള്‍
വേണുഗോപാലിന്‍റെ കാലാവധി നീട്ടില്ല
ജമ്മുവില്‍ വീണ്ടും സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്
ആരുഷി വധം: തല്‍‌വാറിന്‍റെ കസ്റ്റഡി നീട്ടി
ലോറി സമരം: ചര്‍ച്ച പരാജയം
ലോറിസമരം തുടങ്ങി: ഇന്ന് ചര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...