|
| ചിദംബരത്തിന് കുരുക്കുമായി മുലായം? |
| ന്യൂഡല്‍ഹി (ഏജന്‍സി), 3 ജൂലൈ 2008 ( 11:58 IST ) | |
ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം കൈവിട്ടതോടെ നിലനില്‍പ്പിന് പുതിയ മാര്‍ഗങ്ങള്‍ തേടുന്ന കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ സമ്മര്‍ദ തന്ത്രവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്ത്. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് തങ്ങളുടെ പിന്തുണ അനിവാര്യമായതിനാല്‍ ഈ കനകാവസരം മുതലെടുക്കാനാണ് മുലായം സിംഗിന്‍റെയും കൂട്ടരുടെയും തീരുമാനം. സര്‍ക്കാരിനെ സമാജ്‌വാദി പാര്‍ട്ടി പിന്തുണക്കുകയാണെങ്കില്‍ അത് ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. സമാജ്‌വാദി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളിത്തം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അമര്‍സിംഗ് തന്നെ തള്ളികളഞ്ഞിരുന്നു.
ധനമന്ത്രി പി ചിദംബരം, പെട്രോളിയം മന്ത്രി മുരളി ദേവ്‌റ എന്നിവരെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചതായുള്ള വാര്‍ത്തയാണ് തലസ്ഥാനത്തെ രാഷ്‌ട്രീയ അന്തരീക്ഷത്തിന് ഇപ്പോള്‍ ചൂടേകുന്നത്. ടൈം ഓണ്‍ലൈനാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണക്കാരെന്ന നിലയിലാണ് ചിദംബരത്തിനും ദേവ്‌റക്കുമെതിരെ പാര്‍ട്ടി തിരിഞ്ഞിട്ടുള്ളത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ വൈ റെഡ്ഢി, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ റോണെന്‍ സെന്‍ എന്നിവരെയും മാറ്റണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുമെന്നാണ് സൂചന. വിലക്കയറ്റവും പണപ്പെരുപ്പവും മൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പഴി കേള്‍ക്കേണ്ടതായും വരും. എന്നാല്‍ റോണെന്‍ സെനിന്നെതിരെയുള്ള വികാരം തികച്ചും വ്യക്തിപരമാണ്. ബില്‍ ക്ലിന്‍റണ്‍ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തിന്‍റെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് വിലങ്ങുതടിയായത് സെന്നാണെന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്‍റ് മുലായം സിംഗ് യാദവ് ആരോപിക്കുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് റോണെന്‍ സെന്നിനെ അറിയിക്കാന്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് പൊതുവെയുള്ള നിലപാട്.
ഏതായാലും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്. വനിതാ ബില്‍ കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമാകുമെന്നതാണ് ഇതില്‍ പരമപ്രധാനം. തത്ക്കാലത്തേക്ക് സര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഉറപ്പാകുക എന്ന ഒറ്റലക്‌ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കരുനീക്കം നടത്തുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|