യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഒരു ലക്ഷം കോടി ലാഭം നേടും: ലാലു
സഹര്‍സ (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 12:27 IST )
കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പു തന്നെ ആശങ്കയിലായ അവസരത്തിലും റെയില്‍‌വേയെ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള സ്വപ്നങ്ങള്‍ മെയ്യുകയാണ് കേന്ദ്ര മന്ത്രി ലാലു പ്രസാദ് യാദവ്. ലക്ഷം കോടി രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിക്കുകയാണ് തന്‍റെ അടുത്ത ലക്‌ഷ്യമെന്ന് ലാലു വ്യക്തമാക്കി. സഹര്‍സയില്‍ നിന്നും ആരംഭിച്ച രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പച്ചക്കൊടി കാണിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്‌ടകണക്കുകള്‍ സ്വന്തമായിരുന്ന റെയില്‍‌വേയുടെ ലാഭം അടുത്ത ബജറ്റില്‍ ഒരു ലക്‌ഷം കോടിയായിരിക്കും. ഇത് കേവലമൊരു സ്വപ്നമല്ലെന്നും അടുത്ത റെയില്‍‌വേ ബജറ്റ് അവതരിപ്പിക്കുന്നത് താന്‍ തന്നെയായിരിക്കുമെന്നും ലാലു അവകാശപ്പെട്ടു.

റെയില്‍‌വേ സ്റ്റേഷനുകള്‍ക്ക് ദൈവനാമം നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിരവധി നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം ദൈവങ്ങളെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ നിലവിലുള്ള നിയമം അനുസരിച്ച് സ്റ്റേഷനുകള്‍ക്ക് ദൈവനാമം നല്‍കാന്‍ കഴിയില്ല. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ലാലു മറുപടി നല്‍കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചിദംബരത്തിന് കുരുക്കുമായി മുലായം?
ബംഗാള്‍: സിപി‌എമ്മിന് തിരിച്ചടി
ഉത്തരപൂര്‍വ്വേന്ത്യക്ക് വികസന പദ്ധതികള്‍
വേണുഗോപാലിന്‍റെ കാലാവധി നീട്ടില്ല
ജമ്മുവില്‍ വീണ്ടും സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്
ആരുഷി വധം: തല്‍‌വാറിന്‍റെ കസ്റ്റഡി നീട്ടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...