|
| മാവോകളെ നിരോധിക്കില്ല: ബുദ്ധദേബ് |
| കൊല്‍ക്കൊത്ത (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 15:39 IST ) | |
മാവോയിസ്റ്റ് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചു വരുകയാണെങ്കിലും മാവോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ വ്യക്തമാക്കി. സംസ്ഥാന നിയമസഭയിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രാഷ്‌ട്രീയപരമായും ഭരണപരമായും മാവോകളെ നേരിടണമെന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. മാവോ ഭീഷണി നേരിടുന്ന മേഖലകളിലെ സാമൂഹിക - സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികള്‍ കൈകൊള്ളാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേവലം ഒരു നിരോധനം കൊണ്ടു മാത്രം മാവോകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ബുദ്ധദേബ് ചൂണ്ടിക്കാട്ടി. 2005 മുതല്‍ 2008വരെയുള്ള കാലഘട്ടത്തില്‍ 42 രാഷ്‌ട്രീയ നേതാക്കളെയാണ് മാവോകള്‍ വധിച്ചത്. ഇവരില്‍ ഭൂരിഭാഗവും സി പി എം നേതാക്കളായിരുന്നു. 47 പേര്‍ക്ക് പരിക്കേറ്റു. 12 പൊലീസുകാരും ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അടുത്തിടെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും മാവോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം മറ്റ് പല സംസ്ഥാനങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളിന് ഇക്കാര്യത്തിലുള്ള വിയോജിപ്പ് അന്നും വ്യക്തമാക്കിയിരുന്നതായി ബുദ്ധദേബ് പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|