|
| ബന്ദില്‍ അക്രമം: രണ്ട് മരണം |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 16:14 IST ) | |
വിവാദമായ അമര്‍നാഥ് ഭൂമിയിടപാടിന്‍റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ പരക്കെ ആക്രമണം. ഇന്‍ഡോറില്‍ ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ മരിച്ചു. ഡല്‍ഹി, മുംബൈ, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജബുവ മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്ര - ഡല്‍ഹി ദേശീയപാതയിലെയും മുംബൈയിലെ വെസ്റ്റേണ്‍ എക്സ്പ്രസ് ദേശീയപാതയിലെയും ഗതാഗതം ബന്ദ് അനുകൂലികള്‍ തടസപ്പെടുത്തി. ഇന്‍ഡോറിലെ പന്ധരിനാഥ്, ഛത്രിപുര, ഖജ്‌റാന എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും ട്രെയിന്‍ ഗതാഗതവും ബന്ദ് അനുകൂലികള്‍ തടസപ്പെടുത്തി. ഡല്‍ഹി ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസ് ആഗ്രയില്‍ യാത്ര അവസാനിപ്പിച്ചു. മുംബൈയില്‍ ബന്ദ് അനുകൂലികള്‍ സര്‍ക്കാര്‍ ബസുകള്‍ നശിപ്പിച്ചു. പല സ്ഥലങ്ങളിലും റോഡുകളില്‍ ഗതാഗതം തടസപ്പെടുത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പിക്ക് ഭരണ സാരഥ്യം ഉള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് ബന്ദിന് കാര്യമായ പ്രതികരണം ഉണ്ടായിട്ടുള്ളത്. ജമ്മുവില്‍ നടന്ന വിവിധ സംഘര്‍ഷങ്ങളില്‍ 25ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരില്‍ മാത്രം ബന്ദ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയതായി ബി ജെ പി അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|