|
| സിപിഐ പിന്തുണ പിന്‍വലിക്കും |
| ന്യൂഡല്‍ഹി (ഏജന്‍സി), 3 ജൂലൈ 2008 ( 16:25 IST ) | |
മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സി പി ഐ തീരുമാനിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്ന് തീരുമാനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാന്‍ അറിയിച്ചു. പിന്തുണ എപ്പോള്‍ പിന്‍വലിക്കണമെന്നത് സംബന്ധിച്ച് നാളെ നടക്കുന്ന ഇടതു യോഗത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സര്‍ക്കാരിന് സമയം അനുവദിക്കാന്‍ സി പി എം തീരുമാനിച്ചാലും പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനവുമായി സി പി ഐ മുന്നോട്ടു പോകുമെന്നാണ് സൂചന. ആണവോര്‍ജ്ജ ഏജന്‍സികളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകുന്നതായി സൂചന ലഭിച്ചാല്‍ ഉടന്‍ പിന്തുണ പിന്‍വലിക്കാനാണ് തീരുമാനം. ആണവകരാര്‍ പ്രശ്നത്തില്‍ നിലപാട് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് കടുത്ത തീരുമാനം കൈകൊള്ളാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ബര്‍ദാന്‍ പറഞ്ഞു.
പൊതുമിനിമം പരിപാടിയില്‍ നിന്നും അകന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് ബര്‍ദാന്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയഹ്റ്റയെ ചെറുത്തു തോല്‍പ്പിക്കേണ്ടതാണെങ്കിലും ഇതിന്‍റെ പേരില്‍ രാജ്യതാത്പര്യങ്ങള്‍ ബലികഴിക്കാന്‍ അനുവദിക്കില്ല. വിലക്കയറ്റവും പണപ്പെരുപ്പവും ജനങ്ങളെ ദുരിതത്തിലാഴ്ത്തുമ്പോള്‍ ഇതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ആണവകരാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം കാണിക്കുന്നത്. നിലവിലുള്ള രാഷ്‌ട്രീയ പ്രതിസന്ധിക്ക് കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ് പൂര്‍ണ ഉത്തരവാദികളെന്നും ബര്‍ദാന്‍ കുറ്റപ്പെടുത്തി. സമാജ്‌വാദി പാര്‍ട്ടിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ച സാഹചര്യത്തില്‍ പിന്തുണ പിന്‍വലിക്കാന്‍ കാലതാമസം എടുക്കരുതെന്നാണ് സി പി ഐയുടെ നിലപാട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|