യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ആണവകരാര്‍: യു‌എന്‍‌പി‌എ തീരുമാനം പിന്നീട്
ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 18:00 IST )
അമേരിക്കയുമായുള്ള ആണവകരാറിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കണോ എന്നത് സംബന്ധിച്ച് തീരുമാനം കൈകൊള്ളാതെ യു എന്‍ പി എയുടെ യോഗം അവസാനിച്ചു. സമാജ്‌വാദിപാര്‍ട്ടി നേതാവ് അമര്‍സിംഗിന്‍റെ വസതിയിലാണ് നിര്‍ണായക യോഗം നടന്നത്. കരാറിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാന്‍ കഴിയുകയുള്ളുവെന്നുമുള്ള നിരീക്ഷണത്തിലാണ് യോഗം എത്തിച്ചേര്‍ന്നത്. അതേ സമയം കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യു എന്‍ പി എക്കുള്ളില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും തള്ളികളഞ്ഞു. ആണവകരാര്‍ പ്രശ്നത്തില്‍ മുന്നണി ഒറ്റക്കെട്ടാണെന്നും അവര്‍ അറിയിച്ചു.

ആണവകരാറിനെ കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിയതായാണ് മുലായംസിംഗ് യാദവ് അവകാശപ്പെട്ടത്. അമര്‍സിംഗും ഏതാണ്ട് ഇതേ മട്ടിലാണ് പ്രതികരിച്ചത്. പ്രശ്നത്തെച്ചൊല്ലി യു എന്‍ പി എയില്‍ ഭിന്നത രൂക്ഷമാകുന്നതിന്‍റെ സൂചനയായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. കരാറിനെ ഇതിനോടകം അനുകൂലിച്ച മുന്‍ രാഷ്‌ട്രപതി കലാമിനോട് കരാര്‍ സംബന്ധിച്ച അഭിപ്രായം ആരായുമെന്ന അമര്‍സിംഗിന്‍റെ പ്രസ്താവന സമാജ്‌വാദി പാര്‍ട്ടി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്‍റെ വ്യക്തമായ സൂചന നല്‍കുന്നു.

ഇടതു നേതാക്കളുമായി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയ ടീ ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ മനസ് അവര്‍ക്കൊപ്പമാണ്. അസം ഗണപരീക്ഷത്തും മുഖ്യ ശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുലായത്തിന്‍റെ നിലപാട് യു എന്‍ പി എയെ ശിഥിലമാക്കിയേക്കുമെന്നാണ് സൂചന.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലോറി സമരം തുടരുന്നു
സി‌പി‌ഐ പിന്തുണ പിന്‍‌വലിക്കും
ബന്ദില്‍ അക്രമം: രണ്ട് മരണം
മാവോകളെ നിരോധിക്കില്ല: ബുദ്ധദേബ്
വിമാനവാഹിനി: നിര്‍മ്മാണത്തില്‍ പുരോഗതി
ഒരു ലക്ഷം കോടി ലാഭം നേടും: ലാലു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...