യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പിന്തുണ: ഇടത് യോഗം ഇന്ന്
ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 09:33 IST )
ആണവക്കരാര്‍ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നതിനായി ഇടതുകക്ഷികളുടെ നിര്‍ണായക യോഗം ഇന്ന്‌ ചേരും.
ആണവകരാറുമായി യു പി എ സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന പക്ഷം സര്‍ക്കാരിനുളള പിന്തുണ പിന്‍‌വലിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ യ്റ്റോഗം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. കരാറുമായി മുന്നോട്ടെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന്‌ നാല്‌ ഇടത്‌ പാര്‍ട്ടികളുടെയും ഉന്നത സമിതികളും വ്യക്തമാക്കിയിട്ടുണ്ട്.

ആണവ കരാറുമായി മുന്നോട്ടു പോകുമോ ഇല്ലയോ എന്ന്‌ ഉടന്‍ അറിയിക്കണം എന്നാവശ്യപ്പെട്ട്‌ യുപിഎ - ഇടത്‌ രാഷ്‌ട്രീയകാര്യ സമിതി അദ്ധ്യക്ഷന്‍ പ്രണബ്‌ മുഖര്‍ജിക്ക്‌ ഇന്ന്‌ കത്ത്‌ നല്‍കാനാണ്‌ ഇടതുപാര്‍ട്ടികള്‍ ആലോചിക്കുന്നത്‌.

സമാജ്‌വാദി പാര്‍ട്ടിയുടെ സഹായം ഏകദേശം ഉറപ്പായതോടെ ഇടതുപാര്‍ട്ടികളെ വെട്ടിലാക്കാന്‍ ശ്രമിച്ചാല്‍ ന്യൂനപക്ഷ സര്‍ക്കാരിന്‍റെ തലവനായേ പ്രധാനമന്ത്രിക്ക്‌ ജി-എട്ടില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന മുന്നറിയിപ്പും ഇടതുപാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്‌.

ഊര്‍ജ സുരക്ഷ എന്ന പേരില്‍ അമേരിക്കയുമായി ആണവക്കരാറില്‍ ഏര്‍പ്പെടുന്നതിനോട്‌ യോജിക്കാനാവില്ലെന്നാണ് സി പി എം അടക്കമുളള ഇടതു കക്ഷികളുടെ നിലപാട്. ഇതു രാജ്യത്തിന്‍റെ സ്വതന്ത്രമായ വിദേശനയത്തെ ബാധിക്കുന്നതാണെന്നും ഇടതു കക്ഷികള്‍ വാദിക്കുന്നു.ശനിയാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ജി-എട്ട്‌ ഉച്ചകോടിക്ക്‌ പോകുന്നതിനു മുമ്പ്‌ തന്നെ പിന്തുണ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാണ് ഇടത് കക്ഷികളുടെ തീരുമാനം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആണവകരാര്‍: യു‌എന്‍‌പി‌എ തീരുമാനം പിന്നീട്
ലോറി സമരം തുടരുന്നു
സി‌പി‌ഐ പിന്തുണ പിന്‍‌വലിക്കും
ബന്ദില്‍ അക്രമം: രണ്ട് മരണം
മാവോകളെ നിരോധിക്കില്ല: ബുദ്ധദേബ്
വിമാനവാഹിനി: നിര്‍മ്മാണത്തില്‍ പുരോഗതി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...