|
| ലോറി സമരം പിന്‍വലിച്ചു |
| ന്യൂഡല്‍ഹി(ഏജന്‍സി):, വെള്ളി, 4 ജൂലൈ 2008 ( 09:42 IST ) | |
ഡീസല്‍ നികുതി ഏകീകരിക്കുക, ടോള്‍ നിരക്ക് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയതലത്തില്‍ രണ്ടു ദിവസമായി ട്രക്ക് ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ട്രക്ക് ഉടമകളുമായി കേന്ദ്ര ഗതാഗത സെക്രട്ടറി ബ്രഹ്മോദല്‍, ദേശീയപാത ചെയര്‍മാന്‍ ഗോകുല്‍ റാവു എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ട്രക്ക് ഉടമകളുടെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ദേശീയ പാതയിലെ ടോള്‍ നിരക്ക് രണ്ടു രൂപയില്‍നിന്ന് ഒരു രൂപ നാല്‌പത് പൈസയാക്കി കുറക്കും. ടോള്‍ നികുതി ഒരുവര്‍ഷത്തേയ്‌ക്ക് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ടോള്‍ നികുതി പുനഃപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കും. സ്പീഡ് ഗവേര്‍ണര്‍ പ്രശ്നം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച അര്‍ധരാത്രി ആരംഭിച്ച സമരം കാരണം രാജ്യത്തെ ചരക്കുനീക്കം സ്‌തംഭിച്ചിരിന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|