|
| ആണവ കരാറിന് മുലായത്തിന്‍റെ പിന്തുണ |
| ന്യൂഡല്‍ഹി (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 12:08 IST ) | |
അമേരിക്കയുമായുള്ള ആണവകരാറിനെ അനുകൂലിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി പ്രസിഡന്‍റ് മുലായം സിംഗ് യാദവ് അറിയിച്ചതാണ് ഇക്കാര്യം. പാര്‍ട്ടിയുടെ തീരുമാനം യു എന്‍ പി എയെ അറിയിക്കുമെന്നും മുലായം വ്യക്തമാക്കി. കരാറിനെ കുറിച്ച് മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് കരാര്‍ രാജ്യ താത്പര്യത്തിന് അനുകൂലമാണെന്ന് മുലായം അഭിപ്രായപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കുമെന്ന് ഇതോടെ തന്നെ വ്യക്തമായതാണ്. ഇടതുകക്ഷികളുടെ സഹായമില്ലെങ്കിലും സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇതോടെ കോണ്‍ഗ്രസിന് കഴിയും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും മുലായം ഇന്ന് കൂടികാഴ്ച നടത്തുന്നുണ്ട്.
ഇതിനിടെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ കെ ആന്‍റണി എന്നിവര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. മുലായത്തിന്‍റെ പിന്തുണ ഉറപ്പായതിനു ശേഷം നടന്ന കൂടികാഴ്ച ഭാവി തന്ത്രങ്ങള്‍ മെനയാന്‍ ലക്‌ഷ്യമിട്ടുള്ളതായിരുന്നു. ആണവകരാറിനെക്കാള്‍ ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തിന് മുന്‍തൂക്കം നല്‍കുന്ന മുലായത്തിന്‍റെ പിന്തുണ തത്ക്കാലം കോണ്‍ഗ്രസിന് ആശ്വാസം പകരുമെങ്കിലും വരും നാളുകളില്‍ ഇത് പാര്‍ട്ടിക്ക് കനത്ത തലവേദന സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം കൈകൊള്ളാന്‍ ഇടതുപാര്‍ട്ടികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|