യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
തന്ത്രങ്ങള്‍ മെനഞ്ഞ് മുലായം
ന്യൂഡല്‍ഹി (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 13:39 IST )
അവസരവാദ രാഷ്‌ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ ആവശ്യമില്ലാത്ത ഒരു നേതാവാണ് മുലായം സിംഗ് യാദവ്. സ്വന്തം പാര്‍ട്ടിക്കു മുകളില്‍ മുലായത്തിന്‍റെ ചിന്തകളില്‍ മറ്റൊന്നിനും സ്ഥാനമില്ല. ഉത്തര്‍പ്രദേശ് എന്ന ഈറ്റില്ലത്തിലെ മണ്ണ് അതിവേഗം ഒലിച്ചു പോകുകയാണെന്ന തിരിച്ചറിവ് യാദവ കുലത്തിലെ ഈ അഭിനവ സാരഥിക്കുണ്ട്. അധികാരം എന്ന അപ്പകഷ്ണം ഇല്ലാത്തതിനാല്‍ അണികളെയും തൃപ്തരാക്കാന്‍ വിഷമം. അതിനാല്‍ തന്നെയാണ് ആണവകരാറിനെച്ചൊല്ലി ഇടതുകക്ഷികളും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മുതലെടുക്കാന്‍ മുലായം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. കരാറിനെ അനുകൂലിക്കുമെന്ന് പറയുമ്പോഴും സര്‍ക്കാരിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ലെന്നാണ് മുലായം ഇപ്പോള്‍ പറയുന്നത്. കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും താന്‍ ആശിക്കുന്ന വാഗ്ദാനങ്ങള്‍ ലഭിച്ചാലെ സര്‍ക്കാരിനെ പിന്തുണക്കുമെന്ന പ്രഖ്യാപനത്തിന് മുലായം തയ്യാറാകുകയുള്ളുവെന്ന് വ്യക്തം. ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയ ബലം നിലനിര്‍ത്താന്‍ യു എന്‍ പി എയിലെ ഘടകകക്ഷികളെ കൂടി പിണക്കാനും മുലായവും അമര്‍‌സിംഗും തയ്യാറാ‍ണ്. മറ്റെല്ലാം ഇവര്‍ക്ക് മുന്നില്‍ അപ്രസ്ക്തമായ കാര്യങ്ങള്‍ മാത്രം.

രാഷ്‌ട്രീയത്തിലെ കുതന്ത്രങ്ങളുടെ കാര്യത്തില്‍ അഗ്രഗണ്യനാണ് താനെന്നത് ഇതുനു മുമ്പ് ഒട്ടേറെ തവണ തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് മുലായം സിംഗ്. വര്‍ഗീയതക്കെതിരെയുള്ള മുന്നണിപ്പോരാളി എന്ന നിലയില്‍ ബി ജെ പിയുടെ ഭീഷണിയെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മുലായത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി ഉയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഒരു പോലെ കടന്നുച്ചെല്ലുന്ന മായാവതിയെ തളയ്ക്കാന്‍ കേവലം ഗിമ്മിക്കുകള്‍ മാത്രം പോരെന്ന തിരിച്ചറിവ് മുലാ‍യത്തിനുണ്ട്. ഇതിന് കോണ്‍ഗ്രസിനെ പോലെ ശക്തമായൊരു കൂട്ടാളിയുടെ സഹായം അനിവാര്യമാണ്. ഈ ലക്‌ഷ്യത്തിലേക്കാണ് ആണവകരാര്‍ മുന്‍‌നിര്‍ത്തി മുലായം ചുവടുവച്ച് അടുക്കുന്നത്.

മുലായത്തിന്‍റെ കുശാഗ്ര ബുദ്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആണവകരാര്‍ പ്രശ്നത്തില്‍ മുന്‍ രാഷ്‌ട്രപതി അബ്‌ദുള്‍ കലാമിന്‍റെ അഭിപ്രായം തേടാനെടുത്ത തീരുമാനം. കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് എതിരല്ലെന്ന് ഒരിക്കല്‍ പരസ്യമായി അഭിപ്രായപ്പെട്ട കലാം തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നത് എളുപ്പം വായിച്ചെടുക്കാന്‍ കഴിയുന്ന വസ്തുതയാണ്. രാജ്യം ഒട്ടാകെ ബഹുമാനിക്കുന്ന കലാമിന്‍റെ ഉപദേശം കൂടി കണക്കിലെടുത്താണ് ആണവകരാറിനെ അനുകൂലിക്കാന്‍ തീരുമാനിച്ചതെന്ന് അവകാശപ്പെടാന്‍ ഇനി മുലായത്തിന് കഴിയും. ഒപ്പം തന്‍റെ നിലപാടുകളെ കുറിച്ച് ഉയര്‍ന്നു വന്നിട്ടുള്ള അഭ്യൂഹങ്ങള്‍ക്ക് ഒരുപരിധിവരെ മറപിടിക്കാനും കലാമിന്‍റെ വ്യക്തിത്വത്തെ ഉപയോഗിക്കാന്‍ മുലായത്തിന് സാധിക്കുമെന്നത് വലിയൊരു ഘടകമാണ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രാഷ്ട്രീയലാഭമല്ല ലക്‍ഷ്യം: മുലായം
ആണവ കരാറിന് മുലായത്തിന്‍റെ പിന്തുണ
മാഥൂര്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തു
ലോറി സമരം പിന്‍വലിച്ചു
പിന്തുണ: ഇടത് യോഗം ഇന്ന്
ആണവകരാര്‍: യു‌എന്‍‌പി‌എ തീരുമാനം പിന്നീട്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...