യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഇടതു മുന്നണി ദേശീയ പ്രചാരണത്തിന്
ന്യൂഡല്‍ഹി (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 14:27 IST )
ആണവകരാര്‍ പ്രശ്നത്തില്‍ തങ്ങളുടെ നിലപാട് ജനങ്ങളിലേക്കെത്തിക്കാന്‍ ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല. എന്നാല്‍ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ചക്ക് പോകുന്നുണ്ടോ എന്ന് ജൂലൈ ഏഴിനകം വ്യക്തമാക്കണമെന്ന് യോഗം സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ജുലൈ എട്ടിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഭാവി തീരുമാനം കൈകൊള്ളുമെന്ന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഇടതിന്‍റെ ആശങ്കകള്‍ വ്യക്തമാക്കി കൊണ്ട് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തയക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാല് ഇടതുപക്ഷ പാര്‍ട്ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ ഒപ്പിട്ട കത്താണ് മുഖര്‍ജിക്ക് അയക്കുക.

വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജൂലൈ പതിനാല് മുതല്‍ ദേശീയ തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. യു പി എ സര്‍ക്കാരിന്‍റെ ഭരണ പരാജയങ്ങള്‍ തുറന്നുക്കാട്ടുന്ന പ്രക്ഷോഭ പരിപാടികള്‍ക്കാണ് ഇടതുപക്ഷം രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് തലപ്പൊക്കാന്‍ അവസരം നല്‍കില്ലെന്ന തങ്ങളുടെ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ വ്യത്യസ്ത നിലപാടുകള്‍ ഉയര്‍ന്നുവന്നതായാണ് സൂചന. സമാജ്‌വാദി പാര്‍ട്ടിയുമായി ഒന്നിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ച ഘട്ടത്തില്‍ പിന്തുണ ഉടന്‍ പിന്‍‌വലിക്കണമെന്ന ആവശ്യം ആര്‍ എസ് പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ആവര്‍ത്തിച്ചു. എന്നാല്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരിന്‍റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി ജി - എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന വാദം ഒടുവില്‍ വിജയിക്കുകയായിരുന്നു. സര്‍ക്കാര്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ സമീപിച്ചാല്‍ ഉടന്‍ പിന്തുണ പിന്‍വലിക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തന്ത്രങ്ങള്‍ മെനഞ്ഞ് മുലായം
രാഷ്ട്രീയലാഭമല്ല ലക്‍ഷ്യം: മുലായം
ആണവ കരാറിന് മുലായത്തിന്‍റെ പിന്തുണ
മാഥൂര്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തു
ലോറി സമരം പിന്‍വലിച്ചു
പിന്തുണ: ഇടത് യോഗം ഇന്ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...