യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
പ്രധാനമന്ത്രി ബുഷിനെ കാണും
ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 15:57 IST )
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡന്‍റ്‌ ജോര്‍ജ്‌ ബുഷും ഈ മാസം ഒമ്പതിന് കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനാണ് ഇക്കാര്യം അറിയിച്ചത്. ജി - എട്ട് ഉച്ചകോടിയ്ക്കായി ജൂലൈ ആറിന് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കും. ഉച്ചകോടിയ്ക്കിടെയാണ് പ്രധാനമന്ത്രി ബുഷിനെ കാണുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിനെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക. എന്നാല്‍ ഈ സന്ദര്‍ശനത്തിനിടെ ഐ എ ഇ എയുമായുള്ള കരാറില്‍ ഒപ്പിടില്ല. എന്‍ എസ്‌ ജിയുടെ അനുമതി ലഭിച്ചാലുടന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരാറിന്‌ അംഗീകാരം തേടി ആണവ സുരക്ഷ ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡിനെ സമീപിക്കും. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ സമയപരിധി നിശ്ചയിക്കാനാന്‍ കഴിയില്ലെന്നും ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

എന്നാല്‍ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ചക്ക് പോകുന്നുണ്ടോ എന്ന് ജൂലൈ ഏഴിനകം വ്യക്തമാക്കണമെന്ന് ഇടത് യോഗം സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ പിന്തുണ പിന്‍‌വലിക്കുമെന്നാണ് ഇടതു നേതാക്കള്‍ വ്യക്തമാക്കിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തിക്കിലുംതിരക്കിലും 6 മരണം
ഇടതു മുന്നണി ദേശീയ പ്രചാരണത്തിന്
തന്ത്രങ്ങള്‍ മെനഞ്ഞ് മുലായം
രാഷ്ട്രീയലാഭമല്ല ലക്‍ഷ്യം: മുലായം
ആണവ കരാറിന് മുലായത്തിന്‍റെ പിന്തുണ
മാഥൂര്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...