|
| അന്ത്യ ശാസനത്തിന് വഴങ്ങില്ല: കോണ്‍ഗ്രസ് |
| ന്യൂഡല്‍ഹി (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 16:46 IST ) | |
അമേരിക്കയുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട് ഇടതുപാര്‍ട്ടികള്‍ നല്‍കിയ അന്ത്യശാസനം കോണ്‍ഗ്രസ് തള്ളികളഞ്ഞു. സ്വതന്ത്ര സര്‍ക്കാരുകള്‍ക്കോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങാനാവില്ലെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി അറിയിച്ചു. അന്തരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തുന്നതു സംബന്ധിച്ച നിലപാട് ജൂലൈ ഏഴിനകം വ്യക്തമാക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ വെള്ളിയാഴ്ച സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്.
മന്‍മോഹന്‍ സിംഗ് മന്ത്രിസഭ അധികാരമേറ്റ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പലപ്പോഴും പരസ്പരം കൊമ്പു കോര്‍ത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കോണ്‍ഗ്രസ് ഇടതിനെ പരസ്യമായി തള്ളിപറയുന്നത്. ഇടതുകക്ഷികളെ കൂടെ വിശ്വാസത്തിലെടുത്തായിരിക്കും ആണവകരാറുമായി മുന്നോട്ടു പോകുകയെന്നായിരുന്നു ഇതുവരെയുള്ള കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബാന്ധവം പാര്‍ട്ടിക്ക് നല്‍കുന്ന കരുത്ത് ചെറുതല്ല. ഇടതിന്‍റെ സഹായം കൂടാതെ തന്നെ ഭരണം നിലനിര്‍ത്താമെന്ന വസ്തുത കോണ്‍ഗ്രസ് ക്യാമ്പിനെ സജീവമാക്കിയിട്ടുണ്ട്.
സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പായതോടെ ഇടതുപക്ഷത്തിനെതിരെ കടുത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷം വിലപേശല്‍ തന്ത്രമാണ് പയറ്റുന്നതെന്നും വര്‍ഗീയ ശക്തികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. ആണവ കരാര്‍ ഒരു ദേശീയ അഭിമാനമാണെന്നും എന്തു വിലകൊടുത്തും തങ്ങള്‍ ഇത് നടപ്പിലാക്കുമെന്നും എ ഐ സി സി മീഡിയ സെല്‍ ചെയര്‍മാന്‍ വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിരുന്നു. ദേശീയ ബോധമുള്ള ഒരു പാര്‍ട്ടിയും കരാറിന്‍റെ പേരില്‍ സര്‍ക്കാരിനെ മറിച്ചിടില്ലെന്നാണ് ഇടതു നിലപാടിനെ കുറിച്ച് മൌലി പ്രതികരിച്ചിരുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|