|
| പിന്തുണ 10ന് പിന്‍വലിക്കും |
| ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 5 ജൂലൈ 2008 ( 09:29 IST ) | |
യു പി എ സര്‍ക്കാരിനുള്ള പിന്തുണ ഇടതു കക്ഷികള്‍ ഈ മാസം 10ന് പിന്‍വലിക്കും. ആണവ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഏഴിന് മുന്‍പ് അറിയിക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ അന്ത്യശാസനം നല്‍കിയെങ്കിലും കോണ്‍ഗ്രസ് അത് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തില്‍ പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വ്യാഴാഴ്ച തന്നെ ഉണ്ടാകുമെന്നാണ് സൂചന.
ജി എട്ട് ഉച്ചകോടിക്കായി ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒമ്പതിന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷുമായി ചര്‍ച്ച നടത്തുന്നുണ്ട്. ആണവ കരാര്‍ തന്നെയാണ് മുഖ്യ ചര്‍ച്ചാ വിഷയം. ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചാലും കുഴപ്പമില്ലെന്ന ഉറപ്പ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് സ്വന്തമാക്കിയ കോണ്‍ഗ്രസ് ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന കാര്യം ഉറപ്പാണ്. പ്രധാനമന്ത്രി വിദേശയാത്രയിലായിരിക്കുമ്പോള്‍ പിന്തുണ പിന്‍വലിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായമുയര്‍ന്നതോടെയാണ് ഇടതുപാര്‍ട്ടികള്‍ പത്താം തീയതിയിലേക്ക് പ്രഖ്യാപനം നീട്ടിയതെന്നറിയുന്നു. ഇടതു പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചാല്‍ ഉടന്‍ തന്നെ പിന്തുണ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നില്‍പ്പ്.
പിന്തുണ പിന്‍വലിക്കുന്നതു കൊണ്ട് സര്‍ക്കാരിന് കുഴപ്പമുണ്ടാകില്ലെങ്കിലും ദേശീയതലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അത് ശക്തി പകരുമെന്ന വിശ്വാസത്തിലാണ് ഇടതുപാര്‍ട്ടികള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|