യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ആണവകരാര്‍ കഴിയുന്നതും വേഗം നടപ്പിലാക്കും
ന്യൂഡല്‍ഹി (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 10:41 IST )
അമേരിക്കയുമായുള്ള ആണവകരാര്‍ കഴിയുന്നതും വേഗം പ്രാവര്‍ത്തികമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ശിവ്‌ശങ്കര്‍ മേനോണ്‍ വ്യക്തമാക്കി. ജി - എട്ട് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് നടത്തുന്ന മൂന്ന് ദിവസത്തെ ജപ്പാന്‍ പര്യടനം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാനില്‍ നടക്കുന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മേനോന്‍ പറഞ്ഞു. ആണവകരാര്‍ നടപ്പിലാക്കുന്നത് സമയക്രമം നിശ്ചയിക്കാന്‍ കഴിയില്ല. കഴിയുന്നതും വേഗം കരാര്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഉടന്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആണവദാതാക്കളുടെ സംഘത്തിലെ അംഗ രാഷ്‌ട്രങ്ങളുമായി ഇന്ത്യ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന മിക്ക ലോക നേതാക്കളും ആണവദാതാക്കളുടെ സംഘത്തിലെ അംഗങ്ങളാണെന്നും മേനോന്‍ ചൂണ്ടിക്കാട്ടി.

പാകിസ്ഥാനും ഇറാനുമായി സഹകരിച്ചുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാണിജ്യപരമായും സാമ്പത്തികപരമായും പദ്ധതി ഗുണകരമാണെന്ന് ഉറ\പ്പു വരുത്താന്‍ പാകിസ്ഥാനുമായി ഇറാനുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ ചര്‍ച്ചകള്‍ തുടരുമെന്നും മേനോന്‍ അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പിന്തുണ 10ന് പിന്‍‌വലിക്കും
അന്ത്യ ശാസനത്തിന് വഴങ്ങില്ല: കോണ്‍ഗ്രസ്
പ്രധാനമന്ത്രി ബുഷിനെ കാണും
തിക്കിലുംതിരക്കിലും 6 മരണം
ഇടതു മുന്നണി ദേശീയ പ്രചാരണത്തിന്
തന്ത്രങ്ങള്‍ മെനഞ്ഞ് മുലായം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...