യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
കരാര്‍ നടപ്പിലായില്ലെങ്കില്‍ കാലം പൊറുക്കില്ല
ബാംഗ്ലൂര്‍ (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 11:06 IST )
അമേരിക്കയുമായുള്ള ആണവകരാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ അത് ചരിത്രത്തോട് കാണിക്കുന്ന നീതികേടാണെന്നും ഭാവി തലമുറ നമ്മളോട് പൊറുക്കില്ലെന്നും ആണവോര്‍ജ്ജ കമ്മീഷന്‍ മേധാവി അനില്‍ കകോഡ്കര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ തത്വങ്ങള്‍ പണയപ്പെടുത്താതെ ഭാവിയിലെ ഊര്‍ജ്ജ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ ആണവ പദ്ധതി സംബന്ധിച്ച് ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്‍സസ് സംഘടിപ്പിച്ച പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കകോഡ്കര്‍

ആണവകരാര്‍ എന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും താന്‍ ഉദ്ദേശിക്കുന്നത് കരാറിനെ തന്നെയാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഭാവിയിലെ ഊര്‍ജ്ജ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഏറ്റവും പ്രായോഗികവും ശോഭനാത്മകവുമായ മാര്‍ഗമാണ് ആണവ കരാര്‍. ഇത് മുതലെടുത്തില്ലെങ്കില്‍ ചരിത്രം പൊറുക്കില്ല. ആണവകരാര്‍ സംബന്ധിച്ച് പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാം തന്‍റെ നിയന്ത്രണത്തിലല്ലെന്നും എന്നാല്‍ എത്രയും പെട്ടെന്ന് കരാര്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ രജ്യത്തെ സംബന്ധിച്ചിടത്തോളം അത് അത്രയും നല്ലതായിരിക്കുമെന്നും കകോഡ്കര്‍ മറുപടി നല്‍കി. കരാറിനെച്ചൊല്ലിയുള്ള രാഷ്‌ട്രീയ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ കകോഡ്കര്‍ തയ്യാറായില്ല. ഇതെല്ലാം രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്നും രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആണവകരാര്‍ കഴിയുന്നതും വേഗം നടപ്പിലാക്കും
പിന്തുണ 10ന് പിന്‍‌വലിക്കും
അന്ത്യ ശാസനത്തിന് വഴങ്ങില്ല: കോണ്‍ഗ്രസ്
പ്രധാനമന്ത്രി ബുഷിനെ കാണും
തിക്കിലുംതിരക്കിലും 6 മരണം
ഇടതു മുന്നണി ദേശീയ പ്രചാരണത്തിന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...