യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
കേന്ദ്രം വിശ്വാസ വോട്ട് തേടണം: അദ്വാനി
ന്യൂഡല്‍ഹി (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 12:37 IST )
മന്‍‌മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാകണമെന്ന് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കേണ്ടത് സര്‍ക്കാരിന്‍റെ ധാര്‍മ്മിക ബാധ്യതയാണെന്നും ലോക്‍സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അദ്വാനി ചൂണ്ടിക്കാട്ടി. ജസ്വന്ത് സിംഗിനോടൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 18 മാസങ്ങളിലായി ഇവിടെ ഭരണം നടക്കുന്നില്ല. ആണവ കരാറിന്‍റെ പേരില്‍ ഭരണം സ്തംഭിപ്പിച്ച സര്‍ക്കാര്‍ നിലനില്‍പ്പിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. അവശ്യ സാധനങ്ങളുടെ വിലയും പണപ്പെരുപ്പവും കുതിച്ചുയരുമ്പോഴും കോണ്‍ഗ്രസിന് താത്പര്യം അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിലാണ്. തങ്ങളെ മറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടു കഴിഞ്ഞു. ഈ സത്യം കൂടി തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് വൃത്തിക്കെട്ട രാഷ്‌ട്രീയ നാടകമാണെന്ന് അദ്വാനി കുറ്റപ്പെടുത്തി. ജനങ്ങളുടെ മുന്നില്‍ കോണ്‍ഗ്രസിന്‍റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും വിശ്വാസ്യത നഷ്‌ടമായിരിക്കുകയാണ്. ഇത്രത്തോളം പരിഹാസ്യമായി തീര്‍ന്ന ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രഖ്യാപിത ശത്രുക്കളുമായി പോലും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അസംബന്ധ നാടകമാണ് കളിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടതു പാര്‍ട്ടികള്‍ സര്‍ക്കാരിനെ തളര്‍ത്തിയിട്ടിരിക്കുകയായിരുന്നെന്നും അദ്വാനി ആരോപിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അമര്‍നാഥ് പ്രശ്നം: പി‌ഡി‌പിയില്‍ കൂട്ട രാജി
കരാര്‍ നടപ്പിലായില്ലെങ്കില്‍ കാലം പൊറുക്കില്ല
ആണവകരാര്‍ കഴിയുന്നതും വേഗം നടപ്പിലാക്കും
പിന്തുണ 10ന് പിന്‍‌വലിക്കും
അന്ത്യ ശാസനത്തിന് വഴങ്ങില്ല: കോണ്‍ഗ്രസ്
പ്രധാനമന്ത്രി ബുഷിനെ കാണും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...