യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
291പേരുടെ പിന്തുണയുണ്ടെന്ന് ലാലു
ന്യൂഡല്‍ഹി(ഏജന്‍സി), 19 ജൂലൈ 2008   ( 13:28 IST )
യു പി എ സര്‍ക്കാരിന് 291പേരുടെ പിന്തുണയുണ്ടെന്ന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്. ഇരുപക്ഷവും എം പിമാരെ തികയ്ക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനിടെയാണ് പിന്തുണ സംബന്ധിച്ച പ്രസ്താവനയുമായി ലാലു രംഗത്തെത്തിയത്.

ഷിബു സോറനടക്കം ഞങ്ങളെല്ലാം പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായുണ്ട്. യു പി എ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടും. സിപി ഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദനെ ലാലു ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. അദ്ദേഹം ചെയ്‌തത്‌ തെറ്റായിപ്പോയി. മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവായ ജ്യോതി ബസുവിന്‍റെ വാക്ക്‌ കേള്‍ക്കാന്‍ പോലും ബര്‍ദന്‍ തയാറായില്ല. ചരിത്രം അദ്ദേഹത്തിന്‌ മാപ്പ്‌ നല്‍കില്ലെന്നും ലാലു കുറ്റപ്പെടുത്തി.

ഇടതിന്‍റെ പുതിയ സഖ്യകക്ഷിയായ ബി എസ് പിയെയും ലാലു വെറുതെവിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയാവുക എന്നതാണ് മായാവതിയുടെ സ്വപ്നം. അത് സ്വപ്നമായി തന്നെ അവശേഷിക്കുമെന്നും ലാലു പറഞ്ഞു. ഇതാദ്യമായാണ് യുപിഎ 280നു മുകളില്‍ എം പിമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒറ്റക്കെട്ടായി നില്‍ക്കണം: സോണിയ
പ്രധാനമന്ത്രി രാജിവയ്ക്കില്ല: കോണ്‍ഗ്രസ്
ജെഡിഎസ് തീരുമാനം നാളെ: ദേവഗൗഡ
ആര്‍എസ്‌പി എംപിമാര്‍ക്ക്‌ വിപ്പ്‌ നല്‍കി
പിന്തുണ: ജെ എം എമ്മില്‍ ഭിന്നത
അജിത് സിംഗും ചന്ദ്രശേഖരറാവുവും ചര്‍ച്ച നടത്തി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...