|
| ജമ്മുവില്‍ ഏറ്റുമുട്ടല്‍; മേജര്‍ കൊല്ലപ്പെട്ടു |
| ശ്രീനഗര്‍(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 10:40 IST ) | |
ജമ്മുകശ്‌മീരിലെ രജൗറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാരകമായി പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച രാവിലെയാണ് സംഭവം. രാഷ്ട്രീയ റൈഫിളിലെ മേജര്‍ ഭാനു പ്രകാശ് ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന അഞ്ച് തീവ്രവാദികള്‍ ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.
ശനിയാഴ്ച കശ്‌മീരില്‍ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെടുകയും ചുരുങ്ങിയത് 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ശ്രീനഗര്‍-ബാരാമുള്ള ദേശീയപാതയില്‍ ബസില്‍ സഞ്ചരിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് നാര്‍ബലില്‍വെച്ച് സ്‌ഫോടനത്തില്‍ മരിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണ് ഈ സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|