യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സോറന്‍ മനസുതുറന്നു; യുപി‌എക്ക് ഒപ്പം തന്നെ
ന്യൂഡല്‍ഹി (ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008   ( 11:53 IST )
ആണവ കരാര്‍ വിഷയത്തില്‍ യു പി എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ തയാറെടുക്കുമ്പോള്‍ കൂട്ടലുകളും കിഴിക്കലുകളും തുടരുന്നതിനിടെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നേതാവ് ഷിബു സോറന്‍ താന്‍ യു പി എക്ക് ഒപ്പമാണെന്ന് അന്തിമമായി പ്രഖ്യാപിച്ചു. ഞായറാഴ്ച യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സോറന്‍ അന്തിമ നിലപാട് അറിയിച്ചത്.

സോറന്‍റെ നിലപാട് യു പി എക്ക് അല്പം ആശ്വാസം പകരുന്നതാണെങ്കിലും സമാജ്‌വാദി പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന അടിയൊഴുക്കുകള്‍ മുന്നണിയെ ആശങ്കയുടെ മുനയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ വസതിയില്‍ വച്ചായിരുന്നു സോറന്‍റെ കൂടിക്കാഴ്ച. സോറനോടൊപ്പം ജെ എം എമ്മിന്‍റെ മറ്റ് നാല്‌ എം പിമാരും ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധു കോഡയും സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. യു പി എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന്‌ സോറന്‍ മന്ത്രിപദമോ ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി സ്ഥാനമോ ആവശ്യപ്പെട്ടതായാണ്‌ സൂചന‌.

ജൂലൈ 22ന് നടക്കുന്ന വോട്ടെടുപ്പില്‍ ചെറുപാര്‍ട്ടികളില്‍ പലരുടെയും അന്തിമ തീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വം വിട്ടുമാറിയിട്ടില്ല. ഇതിനിടെ അജിത് സിങ്ങിന്‍റെ ആര്‍ എല്‍ ഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മൂന്നാംമുന്നണി: ഇടത്‌-ബിഎസ്‌പി യോഗം ഇന്ന്‌
ആര്‍എല്‍ഡിയും ജെഡിഎസും എതിര്‍ക്കും
സോറന്‍ സോണിയയെ കണ്ടു
ജമ്മുവില്‍ ഏറ്റുമുട്ടല്‍; മേജര്‍ കൊല്ലപ്പെട്ടു
അക്രമം:അന്വേഷണത്തിന്‌ ഉത്തരവിട്ടു
ഹൈഡ്‌ ആക്ട്‌: നിയമം പരിഷ്കരിക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...