|
| ബാംഗ്ലൂരില്‍ സ്ഫോടന പരമ്പര |
| ബാംഗ്ലൂര്‍(ഏജന്‍സി), 25 ജൂലൈ 2008 ( 15:41 IST ) | |
ബാംഗ്ലൂര്‍ നഗരത്തില്‍ സ്ഫോടന പരമ്പര. രണ്ടു പേര്‍ മരിച്ചു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആറു സ്ഫോടനങ്ങളാണ് ഉണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. മാഡിവാള, നയന്ദഹള്ളി, അശോക് നഗര്‍, ഹുസൂര്‍ റോഡ്, അനേപാല്യ തുടങ്ങിയ ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ജലാറ്റിന്‍ സ്റ്റിക് ഉപയോഗിച്ചുള്ള സ്ഫോടനങ്ങളാണ് നടന്നത്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബുകള്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. സ്ഫോടനത്തോടെ ബാംഗ്ലൂരില്‍ ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. നഗരം ഭീതിയുടെ നിഴലിലാണ്. ചിലയിടങ്ങളില്‍ ഗതാഗതവും തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ അന്വേഷണ സംഘത്തിലുണ്ട്. നഗരത്തില്‍ എല്ലായിടത്തും പൊലീസ് സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാഡിവാളയിലാണ് ആദ്യ സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ബാംഗ്ലൂരിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|