|
| ആഭ്യന്തര സുരക്ഷ: സോണിയ അടിയന്തര യോഗം വിളിച്ചു |
| ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 15 സെപ്റ്റംബര്‍ 2008 ( 15:03 IST ) | |
ഡല്‍ഹിയില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടിയന്തര യോഗം വിളിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവ്‌രാജ് പാട്ടീലിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. തീവ്രവാദികളോട് മൃദു സമീപനം പുലര്‍ത്തുന്നതായുള്ള ആരോപണങ്ങള്‍ നേരിടുന്ന പാട്ടീലിന് ഇത് തിരിച്ചടിയായിട്ടുണ്ട്.
ഏ കെ ആന്‍റണി, പ്രണബ് മുഖര്‍ജി, മാര്‍ഗരറ്റ് ആല്‍വ, അഹമ്മദ് പട്ടേല്‍, ജനാര്‍ദ്ദനന്‍ ദ്വിവേദി, വീരപ്പ മൊയ്‌ലി, ദിഗ്‌വിജയ് സിങ്ങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. അഭ്യന്തര മന്ത്രാലയത്തിനെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മന്ത്രി ശിവ്‌രാജ് പാട്ടീലിനെ കോണ്‍ഗ്രസ് സംരക്ഷിച്ചുവരികയായിരുന്നു. എന്നാല്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നടക്കുന്ന സാഹചര്യത്തില്‍ പാട്ടീലിനെ കൂടുതല്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി തയാറല്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | PTI |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും... |
| |
|
|
|
|
|
|
|