യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
മദ്യ നിരോധനം വരുന്നു
ചെന്നൈ(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 13:18 IST )
പുകവലി നിരോധിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി മദ്യനിരോധനം ഏര്‍പ്പെടുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ആരോഗ്യമന്ത്രി അന്‍‌പുമണി രാം‌ദോസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മദ്യ നിയന്ത്രണ നയത്തെ കുറിച്ച്‌ ചെന്നൈയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ്‌ അന്‍പുമണി രാം‌ദോസ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് നിയമം മൂലം മദ്യവില്‍പന നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണ്. മദ്യ വില്‍പന നിയന്ത്രിക്കുന്നതിന്‌ ബോധവത്കരണം നടത്താനും ആലോചനയുണ്ട്. ഇതിന് പ്രചരണം നല്‍കുന്നതിനായി വിവിധ ഏജന്‍സികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇന്നത്തെ യുവ തലമുറ മദ്യത്തിന്‌ അടിമകളാകുന്നത്‌ തടയുന്നതിന്‌ ശക്‌തമായ നയം ഉണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മദ്യപാനം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാണ്‌‍. മദ്യം പൂര്‍ണമായി നിരോധിക്കണമെന്നാണ്‌ അഭിപ്രായം - മന്ത്രി പറഞ്ഞു.

പുകവലിക്കാരില്‍ നിന്നും ഈടാക്കുന്ന പിഴ പുകവലി വിരുദ്ധ പ്രചാരണത്തിന്‍റെ ചെലവിനോ ട്രഷറിയിലേക്കോ എടുക്കാമെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‌ പുകവലി നിരോധിച്ച നടപടിക്ക്‌ അനൂകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വര്‍ഗീയ കലാപം: 8 മരണം
അല്‍ഫോണ്‍സാമ്മ: പുണ്യദിനം ഇന്ന്
പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം
ഇന്ത്യ കീഴടങ്ങിയെന്ന് കാരാട്ട്
പാക് കരാറിന് ഇന്ത്യ എതിരല്ല
കശ്മീര്‍ താഴ്വരയില്‍ ട്രെയിന്‍ സര്‍വീസ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...