യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
ഇനി വിശുദ്ധ അല്‍ഫോണ്‍സാമ്മ
വത്തിക്കാന്‍(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008   ( 15:50 IST )
അല്‍ഫോണ്‍സാമ്മ ഭാരതീയ കത്തോലിക്ക സഭയുടെ ആദ്യ വിശുദ്ധയായി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രണ്ടുമണിയോടെയാണ് അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.

അല്‍ഫോണ്‍സാമ്മയോടൊപ്പം മരിയ ബെര്‍ണാദ ബ്യുട്‌ലര്‍‍, എറീക്കോ ഗെത്താനോ, നാര്‍സിസ മാര്‍ത്തിലോ എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ ചിത്രം അനാശ്ഛാദനം ചെയ്തു. അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പ് സമര്‍പ്പണവും നടന്നു. ഫ്രാന്‍സിസ്കന്‍ ക്ലാരസഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ സിസിലി തിരുശേഷിപ്പ് മാര്‍പാപ്പയ്ക്ക് കൈമാറി. അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പായ വലതുകൈപ്പത്തിയിലെ രണ്ട്‌ അസ്‌ഥികളാണ് മാര്‍പാപ്പയ്‌ക്കു കൈമാറിയത്.

സെന്‍റ് പീറ്റേര്‍സ് ബസലിക്കയില്‍ ആമുഖ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. വാഴ്ത്തപ്പെട്ടവരുടെ നാമകരണത്തിനായി നാമകരണ സംഘത്തിന്‍റെ തലവന്‍ മാര്‍പാപ്പയെ ക്ഷണിച്ചു. പ്രാര്‍ത്ഥനയുടെ തുടക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോയാണ് വിശുദ്ധരുടെ പട്ടികയില്‍ അല്‍ഫോണ്‍സാമ്മ അടക്കമുള്ളവരെ ചേര്‍ക്കണമെന്ന് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചത്.

അമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷം വിശുദ്ധ കുര്‍ബാന നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായതിനാല്‍ ചടങ്ങുകളില്‍ സംബന്ധിക്കാനായില്ല. കേരളത്തില്‍ നിന്നുള്ള മറ്റ് 10 പിതാക്കന്‍‌മാര്‍ ചടങ്ങിന് സഹകാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ അഭൂതപൂര്‍വമായ തിരക്കാണ്‌ അനുഭവപ്പെട്ടത്. ആയിരക്കണക്കിന്‌ മലയാളികള്‍ ചടങ്ങിന് സാക്‍ഷ്യം വഹിക്കാനെത്തി. അല്‍ഫോണ്‍സാമ്മയുടെ ചരമദിനമായ ജൂലൈ 29 ഇനിമുതല്‍ ലോകമെമ്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ഓര്‍മ്മപ്പെരുന്നാളായി ആചരിക്കും.

അല്‍ഫോണ്‍സാമ്മയുടെ ഭരണങ്ങാനത്തെ അന്ത്യവിശ്രമസ്ഥാനത്തിലും കുടമാളൂരിലെ ജന്‍‌മഗൃഹത്തിലും ആയിരക്കണക്കിന് ഭക്തര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കുകൊണ്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒറീസയെ തെറ്റായി വീക്ഷിക്കുന്നു
മദ്യ നിരോധനം വരുന്നു
വര്‍ഗീയ കലാപം: 8 മരണം
അല്‍ഫോണ്‍സാമ്മ: പുണ്യദിനം ഇന്ന്
പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ പീഡനം
ഇന്ത്യ കീഴടങ്ങിയെന്ന് കാരാട്ട്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...