|
| സോനുവിനെ രക്ഷിക്കാനായില്ല |
| ആഗ്ര(ഏജന്‍സി), തിങ്കള്‍, 13 ഒക്‍ടോബര്‍ 2008 ( 12:53 IST ) | |
ആഗ്രയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകരന്‍ സോനുവിനെ രക്ഷിക്കാനുള്ള അവസാനശ്രമവും വിഫലമായി. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കുഴല്‍ക്കിണറില്‍ വീണ സോനുവിനെ തിങ്കളാഴ്ച പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. 90 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സൈന്യം സോനുവിനെ പുറത്തെടുത്തത്.
കിണറ്റില്‍ അകപ്പെട്ട് രണ്ട് മണിക്കൂറിനുശേഷം കുട്ടിയുടെ പ്രതികരണം നിലച്ചിരുന്നു. എങ്കിലും കുഴലിലൂടെ കുട്ടിക്കാവശ്യമായ ഓക്സിജന്‍ നല്‍കിയിരുന്നു. സൈന്യത്തിന്‍റെ സഹായത്തോടെ കിണറിനു സമാന്തരമായി മറ്റൊരു കുഴി നിര്‍മ്മിച്ചു രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ മണ്ണിടിച്ചിലിനെതുടര്‍ന്ന് പലപ്പോഴും ഇത് തടസ്സപ്പെട്ടിരുന്നു. കുഴല്‍ക്കിണറില്‍ 79 അടി താഴെയായിരുന്നു കുട്ടി കുടുങ്ങിയിരുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|