|
| പ്രതിസന്ധി നീണ്ടുനില്‍ക്കില്ല: ചിദംബരം |
| ന്യൂഡല്‍ഹി(ഏജന്‍സി), 18 നവംബര്‍ 2008 ( 10:52 IST ) | |
ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അധികകാലം തുടരില്ലെന്ന് ധനംനത്രി പി ചിദംബരം. പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെങ്കിലും അടുത്ത വര്‍ഷത്തോടെ തിരുച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് ആവുമെന്നും ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ സാമ്പത്തിക സമ്മേളനനത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ സേവനങ്ങള്‍ക്കുള്ള പ്രതിഫലം കുറയ്ക്കാന്‍ ചിദംബരം വിമാന കമ്പനികളോടും വാഹന നിര്‍മ്മാതാക്കളോടും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നേരിടുന്ന മേഖലകളില്‍ എക്സൈസ് തീരുവ വെട്ടി കുറയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായിക രാജ്യങ്ങള്‍ ഇത്തരം പ്രതിസന്ധി നേരിടുന്നത് ഇത് ആദ്യമല്ല എങ്കിലും ഇത്തവണത്തേത് കടുത്ത ആശങ്കയുണര്‍ത്തുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച സുസ്ഥിരമാണ്. ഈ വര്‍ഷം മികച്ച വിളവെടുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ സമ്മര്‍ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒന്നു രണ്ടു മാസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മാറിമറിയും.
സെന്‍സെക്സിലും നിഫ്റ്റിയിലുമുണ്ടാകുന്ന ഇടിവില്‍ പരിഭ്രമിക്കേണ്ടതില്ല. വിപണി സൂചികയിലാണ് ശ്രദ്ധിക്കേണ്ടതെന്നും ചിദംബരം പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|