|
| ജീവനക്കാരില്‍ 90% പ്രാദേശവാസികള്‍ |
| മുംബൈ(ഏജന്‍സി), ബുധന്‍, 19 നവംബര്‍ 2008 ( 10:22 IST ) | |
പ്രാദേശികരുടെ തൊഴില്‍ അന്യസംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നതായി പരാതി നിലനില്‍ക്കുന്ന മഹരാഷ്ട്രയിലെ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന 90 ശതമാനം പേരും പ്രദേശവാസികള്‍ തന്നെയാണെന്ന് സര്‍വെ. സര്‍ക്കാര്‍ നടത്തിയ സര്‍വെയില്‍ തന്നെയാണ് ഈ കണക്കുകള്‍ ഉളളത്.
ചെറുകിട - ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലെ 1.6 ലക്ഷം യൂണിറ്റുകളില്‍ 10.86 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ സൂപ്പര്‍വൈസര്‍ തലത്തില്‍ പണിയെടുക്കുന്നവരില്‍ 91 ശതമാനവും മഹരാഷ്ട്രക്കാരാണ്. കീഴ്ജീവനക്കാരില്‍ 97 ശതമാനവും മറാഠികള്‍ തന്നെ. 3,435 വന്‍ വ്യവസായ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന 5.83 ലക്ഷം ആളുകളില്‍ 78.7 ശതമാനം സൂപ്പര്‍വൈസര്‍മാരും 88 ശതമാനം കീഴ് ജീവനക്കാരും പ്രദേശികരാണ്.
50 ശതമാനം സൂപ്പര്‍വൈസര്‍ ജോലിയിലും 80 ശതമാനം കീഴ് ജോലികളിലും പ്രാദേശികര്‍ക്കു സംവരണം നല്‍കാനുള്ള തീരുമാനം നടപ്പാക്കുവാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്ന സമയത്താണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 15 വര്‍ഷം സ്ഥിരമായി സംസ്ഥാനത്തു താമസിക്കുന്നവരെ പ്രാദേശികരായി കണക്കാക്കും.
ഇതോടെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുളള കകക്ഷികളുടെ പ്രാദേശികതാവാദം തെറ്റാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|