യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
എം എന്‍ നമ്പ്യാര്‍ അന്തരിച്ചു
ചെന്നൈ(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 15:53 IST )
പ്രശസ്ത ചലച്ചിത്രനടന്‍ എം എന്‍ നമ്പ്യാര്‍ അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 90 വയസായിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെയാണ് എം എന്‍ നമ്പ്യാര്‍ ചലച്ചിത്രലോകത്ത് നിറഞ്ഞു നിന്നത്. എം ജി ആര്‍ ചിത്രങ്ങളിലെ കൊടിയ വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. തമിഴ്‌, തെലുങ്ക്‌, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം വില്യം ബ്രൂക്ക് സംവിധാനം ചെയ്ത ജംഗിള്‍ എന്ന ഇംഗീഷ്‌ ചിത്രത്തിലും അഭിനയിച്ചു.

മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1919ല്‍ കണ്ണൂരിലാണ് അദ്ദേഹം ജനിച്ചത്. 1935ല്‍ തമിഴിലും ഹിന്ദിയിലുമായി ചിത്രീകരിച്ച ഭക്ത രാമദാസാണ് നമ്പ്യാരുടെ ആദ്യ ചിത്രം. ആ ചിത്രത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് നമ്പ്യാര്‍ അവതരിപ്പിച്ചത്. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള വില്ലന്‍ നടനായി നമ്പ്യാര്‍ മാറി. വിവിധ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിലാണ് നമ്പ്യാര്‍ അഭിനയിച്ചത്.

കമലഹാസന്‍ ദശാവതാരത്തില്‍ അഭിനയിക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം എന്‍ നമ്പ്യാര്‍ ദിഗംബരസ്വാമിയാര്‍ എന്ന സിനിമയില്‍ 11 വേഷങ്ങളില്‍ അഭിനയിച്ചു. വേലൈക്കാരി, മന്ത്രികുമാരി, മക്കളൈ പെട്ര മഹാരാസി, കര്‍പുരകരാസി, തിരുടാതേ, അരസിലന്‍‌കുമാരി, ആയിരത്തില്‍ ഒരുവന്‍, അരസ കട്ടളൈ, തില്ലാന മോഹനാംബാള്‍, പുതിയ ഭൂമി, രാമന്‍ തേടിയ സീതൈ, ജീസസ്, മാമാങ്കം, ആവേശം, ശക്തി, രാമലക്‍ഷ്മണന്‍, തങ്ക മാമ, രാജാ ഋഷി, മെല്ലെ തുറന്തത് കതവ്, ജെന്‍റില്‍മാന്‍, രാസയ്യ, ചൈല, ബാബ, സ്വദേശി, ഉത്തമപുത്തിരന്‍, അംബികാപതി, എങ്കവീട്ടു പിള്ളൈ, മന്നവന്‍ വന്താനടി, സര്‍വാധികാരി, സ്വാമി അയ്യപ്പന്‍, നിനൈത്തതേ മുടിപ്പവന്‍, ഉലകം സുട്രും വാലിബന്‍, രാജ രാജ ചോളന്‍, എന്‍ തമ്പി, പാശമലര്‍, അന്‍‌പേ വാ തുടങ്ങിയവയാണ് എം എന്‍ നമ്പ്യാരുടെ പ്രധാന ചിത്രങ്ങള്‍.

കല്യാണി, കവിത എന്നീ ചിത്രങ്ങളില്‍ നമ്പ്യാര്‍ നായകനായിരുന്നു. മലയാളത്തില്‍ അടുത്ത കാലത്ത് ഷാര്‍ജ ടു ഷാര്‍ജ, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കരുണാനിധിക്ക് ജയലളിതയുടെ നോട്ടീസ്
പുരോഹിത്തിനെ ഇന്ന്‌ ഹാജരാക്കും
ജീവനക്കാരില്‍ 90% പ്രാ‍ദേശവാസികള്‍
പുരോഹിതിന്‍റെ കസ്റ്റഡി നീട്ടി
ജനാധിപത്യത്തില്‍ പണാധിപത്യം
ഗോവിന്ദാചാര്യ രാഷ്ട്രീയത്തിലേക്ക്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...