|
| ഛത്തീസ്ഗഡില്‍ 70% പോളിംഗ് |
| റായ്‌പൂര്‍(ഏജന്‍സി), വ്യാഴം, 20 നവംബര്‍ 2008 ( 18:27 IST ) | |
ഛത്തീസ്‌ഗഡില്‍ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം 70 ശതമാനം പോളിംഗ്. ഇത് അന്തിമ പോളിംഗ് ശതമാനമല്ല. തെരഞ്ഞെടുപ്പ് സമാപിച്ചു. നേരിയ തോതിലുള്ള സംഘര്‍ഷങ്ങളൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് അജിത് ജോഗിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതാണ് എടുത്തു പറയാവുന്ന സംഭവം.
എട്ടു ജില്ലകളിലെ 51 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 687 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് - ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടിടങ്ങളില്‍ യന്ത്രത്തകരാറു മൂലം വോട്ടെടുപ്പ് തടസപ്പെട്ടു.
വ്യാഴാഴ്ച ജനവിധി തേടിയവരില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് വിഷ്‌ണുദേയൊ സായി, പി സി സി പ്രസിഡന്‍റ് ധര്‍മ്മേന്ദ്ര സാഹു തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു. ഈ മാസം 14ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 68 ശതമാനം പോളിംഗ് നടന്നിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|