യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
തോല്‍വിക്കു കാരണം മുന്നണിയിലെ പ്രശ്നങ്ങള്‍
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 16:21 IST )
എല്‍ ഡി എഫിനുള്ളിലെ പ്രശ്നങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് സി പി എം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. കഴിഞ്ഞദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലും, ബംഗാളിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആശങ്കാജനകമാണ്. രണ്ട് സംസ്ഥാനങ്ങളിലുമായി 25 സീറ്റുകളാണ് നഷ്‌ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വോട്ടിംഗ് ശതമാനവും കുറവായിരുന്നു. പരാജയത്തിനു കാരണം ദേശീയ വിഷയങ്ങളും, സംസ്ഥാന വിഷയങ്ങളുമാണ്.

പരാജയത്തിനു കാരണമായ വിഷയങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയിലും, കേന്ദ്രക്കമ്മിറ്റിയിലും ചര്‍ച്ച ചെയ്യും. അതിനു ശേഷം സ്വയം വിമര്‍ശനാത്‌മകമായി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. ബി ജെ പി - കോണ്‍ഗ്രസ് ഇതര മതേതര കക്ഷികളുമായിട്ടുള്ള കൂട്ടുകെട്ടുമായി മുന്നോട്ടു പോകും.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ്സിനായി എന്നും പിബി വിലയിരുത്തി. കോണ്‍ഗ്രസ് - ബി ജെ പി ഇതരസഖ്യത്തെ സ്ഥിരതയുള്ള ബദലായി ജനങ്ങള്‍ കണ്ടില്ല. നഷ്‌ടപ്പെട്ട വിശ്വാസ്യത തിരിച്ചു കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും പി ബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സിംഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
സിംഗിനെ സിപിപി നേതാവായി തെരഞ്ഞെടുക്കും
രാഹുല്‍ വകുപ്പില്ലാ മന്ത്രി ആയേക്കും
ചെന്നൈയില്‍ സുരക്ഷ ശക്തം
അദ്വാനി പ്രതിപക്ഷ നേതാവാകും
കേന്ദ്ര മന്ത്രിസഭ രാജിവച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...