യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 22 ന്
ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 19:32 IST )
ഡോ മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ 22ന്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. ബുധനാഴ്ച സോണിയാ ഗാന്ധിയുടെ വസതിയില്‍ നടക്കുന്ന യു പി എ യോഗത്തിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഎ നാളെ അവകാശവാദം ഉന്നയിക്കുമെന്നാണ്‌ കരുതുന്നത്. പിന്തുണ സംബന്ധിച്ച് ഘടകകക്ഷികളുടെ കത്ത് കോണ്‍ഗ്രസിന് ബുധനാഴ്ച ലഭിക്കുമെന്നാ‍ണ് പ്രതീക്ഷ.

ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഡോ. മന്‍‌മോഹന്‍ സിംഗിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. സോണിയ ഗാന്ധിയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡ് സോണിയ ഗാന്ധിയെ വീണ്ടും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച ചേരുന്ന യു പി എ യോഗത്തിലേക്ക് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും എല്‍ ജെ പി നേതാവ് റാം വിലാസ് പാസ്വാനെയും ക്ഷണിച്ചിട്ടില്ല. മന്ത്രിമാരും വകുപ്പും സംബന്ധിച്ച് നാളത്തെ യോഗത്തില്‍ ധാരണയുണ്ടാകുമെന്നാണ് കരുതുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാബിനറ്റ് മന്ത്രി പദം സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും രാഹുല്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അഗ്നി-II വിജയകരമായി പരീക്ഷിച്ചു
യുപിഎയെ പിന്തുണയ്ക്കാമെന്ന് ബിഎസ്പി
തോല്‍വിക്കു കാരണം മുന്നണിയിലെ പ്രശ്നങ്ങള്‍
സിംഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
സിംഗിനെ സിപിപി നേതാവായി തെരഞ്ഞെടുക്കും
രാഹുല്‍ വകുപ്പില്ലാ മന്ത്രി ആയേക്കും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...