|
| ലോക്സഭാ സമ്മേളനം ജൂണ്‍ രണ്ടു മുതല്‍ |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:35 IST ) | |
പതിനഞ്ചാം ലോക്സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ രണ്ടിന് ആരംഭിച്ചേക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ ഇടക്കാല സ്പീക്കറായി തിരഞ്ഞെടുക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും പുതിയ സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പിനും ഇടക്കാല സ്പീക്കര്‍ നേതൃത്വം നല്‍കും.
ഒന്‍പതു തവണ പാര്‍ലമെന്‍റില്‍ എത്തിയ മണിക് റാവു ഗവിത്(75) ഇടക്കാല സ്പീക്കര്‍ ആകാനാണ് സാധ്യത. 27 വര്‍ഷവും എട്ടു മാസവും അദ്ദേഹം പാര്‍ലമെന്‍റില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ നന്ദര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഗവിത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സിപിഎമ്മിന്‍റെ ബസുദേവ് ആചാര്യ (27 വര്‍ഷം അഞ്ചു മാസം), കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് (26 വര്‍ഷം രണ്ടു മാസം), വിലാസ് മുട്ടേംവര്‍ (24 വര്‍ഷം 11മാസം) എന്നിവരാണ് നിലവിലുള്ള ലോക്‍സഭയിലെ മറ്റ് മുതിര്‍ന്ന അംഗങ്ങള്‍.
ആദ്യ സമ്മേളനം അധിക ദിവസം നീളില്ല.. ഈ സമ്മേളനത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കണമോയെന്ന് പുതിയ സര്‍ക്കാര്‍ തീരുമാനിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|