യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത ദേശീയം
മൂന്നാം മുന്നണിയ്ക്ക് പ്രസക്തിയില്ല: കുമാരസ്വാമി
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 19:36 IST )
ദേശീയ തലത്തില്‍ ഒരു മൂന്നാം മുന്നണിയ്ക്ക് ഇപ്പൊള്‍ പ്രസക്തിയില്ലെന്ന് ജനതാദള്‍(എസ്) നേതാവ് എച്ച് ഡി കുമാര സ്വാമി. യുപിഎ സര്‍ക്കാരിന്‌ പിന്തുണ നല്‍കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് കൈമാറിയതിനുശേഷം മാധ്യമപ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു കുമാര സ്വാമി.

ഉപാധിരഹിത പിന്തുണയാണ്‌ യു പി എയ്ക്ക് ജനതാദള്‍(എസ്‌) നല്‍കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്ന കാര്യം സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

മൂന്നാം മുന്നണി രൂപീകരണത്തില്‍ ഇടതു കക്ഷികള്‍ക്കൊപ്പം ഉറച്ചു നിന്ന കക്ഷിയായിരുന്നു മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ നേതൃത്വം നല്‍കുന്ന ജനതാദള്‍(എസ്). ദള്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പുതിയ നിലപാട് കേരളത്തിലെ ജനതാദളിന് യു ഡി എഫ് ക്യാമ്പിലേക്ക് ചേക്കേറുന്നതിന് സഹായകരമാവുമെന്നാണ് കരുതുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലോക്സഭാ സമ്മേളനം ജൂണ്‍ രണ്ടു മുതല്‍
സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 22 ന്
അഗ്നി-II വിജയകരമായി പരീക്ഷിച്ചു
യുപിഎയെ പിന്തുണയ്ക്കാമെന്ന് ബിഎസ്പി
തോല്‍വിക്കു കാരണം മുന്നണിയിലെ പ്രശ്നങ്ങള്‍
സിംഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...